പേജുകള്‍‌

2011, മാർച്ച് 29, ചൊവ്വാഴ്ച

ഗുരുവായൂര്‍ എല്‍ ഡി എഫ് സ്ഥാനാര്തിയുടെ പത്രിക സ്വീകരിച്ച ഇലക്ഷന്‍ വരണാധികാരിയുടെ നടപടിക്കെതിരെ യു ഡി എഫ് പ്രകടനം നടത്തി


ഷാക്കിറലി കെ തിരുവത്ര
ചാവക്കാട്: ഗുരുവായൂര്‍ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്തിയുടെ  നാമ നിര്‍ദേശ പത്രിക സ്വീകരിച്ച ഇലക്ഷന്‍ വരണാധികാരിയുടെ ഏക പക്ഷീയമായ നടപടിക്കെതിരെ യു ഡി എഫ് ചാവക്കാട് പ്രകടനം നടത്തി. മുതുവടൂര്‍ സെന്ററില്‍ നിന്നാരംഭിച്ച പ്രകടനം ചാവക്കാട് ബസ് സ്ടാന്റ്റ്  വഴി സെന്ററില്‍ സമാപിച്ചു.

 തുടര്‍ന്ന് സെന്ററില്‍  നടന്ന പൊതുയോഗം ചാവക്കാട് ബ്ലോക്ക് കോണ്ഗ്രസ് പ്രസിടന്റ്റ് ഫിറോസ്‌ പി തൈപരംബില്‍ ഉത്ഘാടനം  ചെയ്തു. കെ പി സി സി മെമ്പര്‍ സി. ഗോപ പ്രതാപ്‌ അദ്യക്ഷനായിരുന്നു. പ്രകടനത്തിന് യൂത്ത് കോണ്ഗ്രസ് ബ്ലോക്ക് സെക്രടറി കെ വി സത്താര്‍, യൂത്ത് ലീഗ്  ഗുരുവായൂര്‍ മണ്ഡലം പ്രിടന്റ്റ് ടി കെ ഉസ്മാന്‍, യൂത്ത് കോണ്ഗ്രസ് ജില്ല സെക്രടറി ഫിറോസ്‌ ചാലില്‍, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിടന്റ്റ് ജോസഫ് ചിറമ്മല്‍, സി എം പി മണ്ഡലം പ്രസിടന്റ്റ് പി വി ഹൈദര്‍ എന്നിവര്‍ നേത്രത്വം കൊടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.