പേജുകള്‍‌

2011, മാർച്ച് 22, ചൊവ്വാഴ്ച

കളഞ്ഞു കിട്ടിയ 50000 രൂപ ഉടമക്ക് തിരികെ നല്‍കി യുവാക്കള്‍ മാതൃകയായി


ഷാക്കിറലി
ചാവക്കാട്: ചാവക്കാട് ഫെടറല്‍ ബാങ്കില്‍നിന്ന്‌ വീണുകിട്ടിയ 50000 രൂപ ഉടമക്ക് തിരികെ നല്‍കി യുവാക്കള്‍ മാതൃകയായി. എടക്കഴിയൂര്‍ ലൈഫ്‌കെയര്‍ പ്രവര്‍ത്തകരും , എടക്കഴിയൂര്‍ സ്വദേശികളായ പുളിക്കല്‍ ഉംബായിയുടെ മകന്‍ ഷബീറും , കുരിക്കളകത്ത് ഫിറോസുമാണ് ബാങ്കില്‍നിന്ന്‌ വീണുകിട്ടിയ 50000 രൂപ ഉടമക്ക് തിരികെ ഏല്‍പിച്ചത്.
 ബാങ്കില്‍നിന്ന് പണമെടുത്ത് പോവുകയായിരുന്ന ഒരുമനയൂര്‍ വലിയകത്ത്  പുത്തന്‍പുരയില്‍ ഷാഹുല്‍ഹാമീദിന്റെ പണമാണ് വീണു പോയത്. ബാങ്കിന്റെ വാതിലിനോട് ചേര്‍ന്ന് കിടന്നിരുന്ന  500 രൂപയുടെ നോട്ടുകെട്ടാണ് യുവാക്കള്‍ ബാങ്ക് മാനേജര്‍ കെ എല്‍ ജോണ്സനെ ഏല്പിച്ചത്. ചെക്ക് മാറാനായി എത്തിയതായിരുന്നു ഇവര്‍. ഇതിനിടയില്‍ പണം നഷ്ടപ്പെട്ട ഷാഹുല്‍ഹാമീദ്‌ ബാങ്കിലേക്ക് എത്തുകയായിരുന്നു. യുവാക്കളെ ബാങ്ക് മാനേജരും ജീവനക്കാരും അഭിനന്ദിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.