പേജുകള്‍‌

2011, മാർച്ച് 25, വെള്ളിയാഴ്‌ച

നഷ്ടപ്പെട്ട ലാപ്ടോപ്പുകള്‍ കണ്െടത്താനുള്ള ലാപ്ടോപ്പ് ട്രാക്കര്‍ സേവനം ഇനി കേരളത്തിലും

കൊച്ചി: നഷ്ടപ്പെട്ട ലാപ്ടോപ്പുകള്‍ കണ്െടത്താനുള്ള ലാപ്ടോപ്പ് ട്രാക്കര്‍ സേവനം ഇനി കേരളത്തിലും. പ്രമുഖ ആന്റിവൈറസ് സൊലൂഷന്‍ ദാതാവായ ക്വിക്ക് ഹീല്‍ ടെക്നോളജീസാണ് ട്രാക്കര്‍ സംവിധാനം എത്തിച്ചിട്ടുള്ളത്. ക്വിക് ഹീലിന്റെ www.trackmylaptop.net എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന ലാപ്ടോപ്പ് ഉടമകള്‍ക്ക് തങ്ങളുടെ ലാപ്ടോപ്പുകള്‍ നഷ്ടമായാല്‍ എവിടെയെന്ന് കണ്െടത്താന്‍ അതിലെ മാക്-ഐഡിയും ഐപി വിലാസവും സഹായിക്കും. ഈ വിവരം ഉപയോഗിച്ചു കൊണ്ട് പോലീസിന് ലാപ്ടോപ്പ് കണ്െടത്തി തിരിച്ചെടുക്കാന്‍ കഴിയും.

പുതിയ സേവനം ലാപ്ടോപ്പ് ഉടമകള്‍ക്ക് മാത്രമല്ല ക്രമസമാധാന ഏജന്‍സികള്‍ക്കും സഹായകമാകുമെന്ന് കമ്പനി കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് എം.ജെ ശ്രീകാന്ത് പറഞ്ഞു. ഇന്‍ഡോര്‍, ജയ്പൂര്‍, ഭുവനേശ്വര്‍, ഹൈദരാബാദ്, കോയമ്പത്തൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളില്‍ ഇതിനകം ഈ സേവനം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, ബാങ്കളൂര്‍, കൊല്‍ക്കത്ത, അഹമ്മദാബാദ്, പൂനെ എന്നിവിടങ്ങളിലും ലാപ്ടോപ്പ് ട്രാക്കര്‍ സേവനം ലഭ്യമാക്കും.

കമ്പനിയുടെ കോര്‍പ്പറേറ്റ് സാമൂഹ്യ പ്രതിബദ്ധതയുടെ അടിസ്ഥാനത്തിലാണ് ക്വിക്ക്ഹീല്‍ ഈ സേവനം അവതരിപ്പിച്ചിട്ടുള്ളതെന്ന് കമ്പനി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കൈലാഷ് കട്കാര്‍ അറിയിച്ചു. അതിനാല്‍ ഇതിന് പ്രത്യേക ചാര്‍ജുകള്‍ ഈടാക്കുന്നില്ല. ക്വിക്ക് ഹീലിന്റെ ഉപയോക്താക്കള്‍ ആണെങ്കിലും അല്ലെങ്കിലും സേവനം തേടാവുന്നതാണെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഈ സേവനത്തിലൂടെ ഉപയോക്താക്കള്‍ക്കും ലാപ്ടോപ്പുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മോഷ്ടിക്കപ്പെട്ട ലാപ്ടോപ്പുകളുടെ വിവരങ്ങള്‍ ലഭ്യമാക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്.

നഷ്ടപ്പെട്ടതോ സ്ഥലം മാറിയിരിക്കുന്നതോ ആയ ലാപ്ടോപ്പുകള്‍ കണ്െടത്താനും മോഷ്ടാക്കളെ കണ്െടത്താന്‍ പോലീസിനേയും സെക്കന്റ്ഹാന്റ് ലാപ്ടോപ്പുകള്‍ വാങ്ങുമ്പോള്‍ അവ മോഷ്ടിച്ചവയാണോ എന്നറിയാനും ഈ സംവിധാനം സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള ബ്രാഞ്ച് മേധാവി ജോബിനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

1 അഭിപ്രായം:

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.