പേജുകള്‍‌

2011, മാർച്ച് 27, ഞായറാഴ്‌ച

തെരഞ്ഞെടുപ്പില്‍ പാരയായി അപരന്‍മാര്‍

തൃശൂര്‍: തെരഞ്ഞെടുപ്പില്‍ ചില സ്ഥാനാര്‍ഥികള്‍ക്ക് അപരന്മാരും വെല്ലുവിളിയാകുന്നു. കുന്നംകുളം, ഗുരുവായൂര്‍, വടക്കാഞ്ചേരി, തൃശൂര്‍, കയ്പമംഗലം, കൊടുങ്ങല്ലൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് അപരന്മാര്‍ സ്ഥാനാര്‍ഥികളുടെ ഉറക്കം കെടുത്തുക.
 ഗുരുവായൂര്‍, കയ്പമംഗലം മണ്ഡലങ്ങളില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികളുടെ പേരില്‍തന്നെയുള്ള അപരന്‍മാരാണ് പത്രിക നല്‍കിയിരിക്കുന്നത്.

ഗുരുവായൂരില്‍ കെ.വി.അബ്ദുള്‍ ഖാദറിന്റെ അതേ പേരില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മറ്റൊരു കെ.വി.അബ്ദുള്‍ ഖാദര്‍ നോമിനേഷന്‍ നല്‍കിയിട്ടുണ്ട്. കയ്പമംഗലത്ത് വി.എസ്.സുനില്‍കുമാറിനാണ് ഇതേ പേരില്‍ തന്നെയുള്ള മറ്റൊരു വി.എസ്.സുനില്‍കുമാര്‍ പാരയാവുക. കുന്നംകുളത്ത് സിഎംപിയിലെ സി.പി.ജോണിന് വെല്ലുവിളിയായി പി.വി.ജോണ്‍ ഉണ്ട്. തൃശൂരില്‍ തേറമ്പില്‍ രാമകൃഷ്ണന് ഒരു രാമകൃഷ്ണന്‍ അപരനാവും.

കൊടുങ്ങല്ലൂര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി.എന്‍.പ്രതാപന്റെ പേരിനോടു സദൃശമായ പേരുള്ള രണ്ടുപേരാണ് നോമിനേഷന്‍ നല്‍കിയിരിക്കുന്നത്. കെ.എം. പ്രതാപനും കെ.ജി. പ്രതാപനും. വടക്കാഞ്ചേരിയില്‍ സി.എന്‍.ബാലകൃഷ്ണന് അപരനായി പി.കെ.ബാലകൃഷ്ണന്‍ രംഗത്തുവന്നിട്ടുണ്ട്. ചേലക്കര, മണലൂര്‍, ഒല്ലൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്, ചാലക്കുടി മണ്ഡലങ്ങളില്‍ ഇരു മുന്നണികളുടെയും ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്ക് വെല്ലുവിളിയായി അപരന്‍മാര്‍ ആരും പത്രിക നല്‍കിയിട്ടില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.