പേജുകള്‍‌

2011, മാർച്ച് 24, വ്യാഴാഴ്‌ച

ഗുരുവായൂര്‍ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഷ്‌റഫ്‌ കോക്കൂര്‍ പത്രിക സമര്‍പ്പിച്ചു

ഷാക്കിറലി കെ തിരുവത്ര
ചാവക്കാട്: ഗുരുവായൂര്‍ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഷ്‌റഫ്‌ കോക്കൂര്‍ പത്രിക സമര്‍പ്പിച്ചു. ഇന്ന് (വ്യാഴാഴ്ച) രാവിലെ 11 മണിക്ക് ഗുരുവായൂര്‍ നിയോജകമണ്ഡലം ലീഗ് ഓഫീസില്‍ നിന്ന് നിരവധി  പ്രവര്‍ത്തകരോടൊപ്പം എത്തിയാണ് പത്രിക സമര്‍പ്പിച്ചത്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ എത്തിയ അഷ്‌റഫ്‌ കോക്കൂര്‍ ഇലക്ഷന്‍ വരണാധികാരി അസിസ്ടന്റ് റിട്ടേണിങ് ഓഫീസര്‍ കെ എസ്‌ ദിനേശന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.
 നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ നേതാക്കളായ പോക്കുട്ടി ഹാജി, സി എച് റഷീദ്, കെ എസ്‌ ഹംസ, ഹറൂണ്‍ റഷീദ്, ആര്‍ വി അബ്ദുല്‍ റഹീം, ജമാല്‍ ഒരുമനയൂര്‍, അഡ്വ. സി എ ജോണി, വി ജെ ജോസ്, ഡോമിനി വാഴപ്പിള്ളി, സൈമണ്‍ മാസ്റ്റര്‍, പി പി ഹനീഫ, പി  കെ ചേക്കുഹാജി, സുലൈമു വലിയകത്ത്, എം എം സിദ്ധീക്ക്  എന്നിവരോപ്പമുണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.