പേജുകള്‍‌

2011, മാർച്ച് 21, തിങ്കളാഴ്‌ച

ഗുരുവായൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥി അഷറഫ് കോക്കൂരിനെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍


ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥി അഷറഫ് കോക്കൂരിനെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രകടനം. പ്രചരണത്തിനിറങ്ങിയ സ്ഥാനാര്‍ഥി പ്രകടനക്കാരെ കണ്ട് കാറില്‍ കയറി സ്ഥലം വിട്ടു. ഇറക്കുമതി സ്ഥാനാര്‍ഥി വേണ്ടെന്നാവശ്യപ്പെട്ടാണ് രാത്രി 7.30 ഓടെയാണ് അഞ്ചങ്ങാടി വളവില്‍ നിന്നും നൂറോളം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.
 അഷറഫ് കോക്കൂര്‍ ഗോബാക്ക് എന്നും പ്രകടനത്തില്‍ നിന്നും മുദ്രാവാക്യമുയര്‍ന്നു. പ്രകടനം അഞ്ചങ്ങാടിയില്‍ എത്തിയതോടെ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് റഷീദ് പ്രകടനക്കാരെ തടയാന്‍ ശ്രമിച്ചെങ്കിലും പ്രകടനക്കാര്‍ വഴങ്ങിയില്ല. ഇതേ സമയം സ്ഥാനാര്‍ഥി അഷറഫ് കോക്കൂര്‍ അഞ്ചങ്ങാടിയിലുണ്ടായിരുന്നു. പ്രകടക്കാരെ കണ്ടതോടെ നേതാക്കള്‍ സ്ഥാനാര്‍ഥിയെ കാറില്‍ കയറ്റി വിടുകയായിരുന്നു. ഗുരുവായൂര്‍ മണ്ഡലത്തില്‍ പുറമെ നിന്നുള്ള സ്ഥാനാര്‍ഥികള്‍ വേണ്ടെന്നും മണ്ഡലത്തില്‍ നിന്നുള്ളവര്‍ തന്നെ സ്ഥാനാര്‍ഥിയാവണമെന്നുമാണ് യൂത്ത്ലീഗ് പ്രവര്‍ത്തകരുടെ ആവശ്യം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.