പേജുകള്‍‌

2011, മാർച്ച് 28, തിങ്കളാഴ്‌ച

പുന്ന ആശുപത്രി റോഡ്‌ ഉപരോധിച്ചു

ചാവക്കാട്: നഗരസഭയിലെ  ഭരണ സാരഥികള്‍ പുന്ന നിവാസികളോട് കാണിക്കുന്ന അവഗണനകേതിരെയും  പുന്ന ആശുപത്രി റോഡ്‌ ശോചനീയാവസ്തയിലും   പ്രതിശേധിച്ചുകൊണ്ടും പുന ഓടോ തൊഴിലാളി  യൂണിയന്‍ ഐ  എന്‍ ടി യു സി റോഡ്‌ ഉപരോധിച്ചു.
 ഇന്ന് തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് പുന്ന ആശുപത്രി റോഡ്‌ ഓടോ റോഡില്‍ നിര്‍ത്തിയിട്ട് ഉപരോധിച്ചത്. റോഡിന്റെ ശോചനീയാവസ്ഥ  പരിഗണിക്കാത്ത ഭരണ പക്ഷത്തിന്റെ നെറികേടിനെതിരെ ഏപ്രില്‍ 1 മുതല്‍ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഉപരോധത്തിന് ഐ എന്‍ ടി യു സി ഓടോ തൊഴിലാളി  യൂണിയന്‍ പുന്ന പ്രസിഡന്റ് എം കെ മന്‍സൂര്‍, സെക്രടറി പി എസ്‌ ജിധീഷ്, പുന്ന കമറു, പി കെ ഷക്കീര്‍, പി വി ഷാഹുല്‍ ഹമീദ് , ഷെബീര്‍, ഹുസൈന്‍ എന്നിവര്‍ നേത്രത്വം കൊടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.