പേജുകള്‍‌

2011, മാർച്ച് 25, വെള്ളിയാഴ്‌ച

ഗുരുവായൂര്‍ മണ്ഡലം ബി ജെ പി സ്ഥാനാര്‍ഥി ദയാനന്ദന്‍ മാംബുള്ളി പത്രിക സമര്‍പ്പിച്ചു

ഷാക്കിറലി കെ തിരുവത്ര
ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലം ബി ജെ പി സ്ഥാനാര്‍ഥി ദയാനന്ദന്‍ മാംബുള്ളി പത്രിക സമര്‍പ്പിച്ചു. ചാവക്കാട് ഇരട്ടപ്പുഴ സ്കൂള്‍ പരിസരത്ത് നിന്ന് പ്രവര്തകരോടോപ്പമാണ്  പത്രികസമര്‍പ്പിക്കാന്‍ എത്തിയത്.
 ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ ഇലക്ഷന്‍ വരണാധികാരി അസിസ്ടന്റ് റിട്ടേണിങ് ഓഫീസര്‍ കെ എസ്‌ ദിനേശന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പിക്കാന്‍ ബി ജെ പി ജില്ല പ്രസിടന്റ്റ് അഡ്വ. ബി ഗോപാലകൃഷ്ണന്‍, ജനറല്‍ സെക്രടറിമാരായ നാഗേഷ്, ഉണ്ണികൃഷ്ണന്‍, ഗുരുവായൂര്‍ മണ്ഡലം ജനറല്‍സെക്രട്ടരി മോഹനന്‍ ഇചിതര, പ്രസിടന്റ്റ് ഐ എസ്‌ വിജയരാജന്‍, വയ്സ് പ്രസിടന്റ്റ്  മാരായ ബി എം അയ്യപ്പകുട്ടി മാസ്റ്റര്‍, കെ സി മുരളി, ഭരതന്‍, ശ്രീകുമാര്‍ ഇഴുവപ്പാടി  തുടങ്ങിയ നേതാക്കള്മുണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.