പേജുകള്‍‌

2011, മാർച്ച് 5, ശനിയാഴ്‌ച

ജനാധിപത്യത്തില്‍ ഏതെങ്കിലും ഒരു വിഭാഗം പിന്തള്ളപ്പെട്ടാല്‍ അത് പൊതു സമൂഹത്തിന്റെ നിലനില്‍പ്പിനെ ബാധിക്കും

ചാവക്കാട്: ജനാധിപത്യത്തില്‍ ഏതെങ്കിലും ഒരു വിഭാഗം പിന്തള്ളപ്പെട്ടാല്‍ അത് പൊതു സമൂഹത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി ആരിഫലി അഭിപ്രായപ്പെട്ടു. വിമണ്‍സ് ഇസ്ലാമിയ കോളേജ് വാര്‍ഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

മുസ്ലിംകളടക്കമുള്ള പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് വിദ്യാഭ്യാസം അനിവാര്യമാണെന്നും സാമൂഹികപരമായി പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങളെ സമുദ്ധരിക്കുന്നത് ദേശീയ പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു. കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ എ കെ സതീരത്നം, അറക്കല്‍ ഷംസുദീന്‍, മമ്മുണ്ണി മൌലവി, മുഹമ്മദ് യാസീന്‍, നസ്റിന്‍ റഷീദ്, പി എം മുഹമ്മദ് കുഞ്ഞി, കെ കാര്‍ത്യായനി, നസീമാ വാളൂര്‍, എ ബഹര്‍, കെ മുഹമ്മദ്, ടി വി മുഹമ്മദാലി, രാധാകൃഷ്ണന്‍ കാക്കശേരി, എ അബ്ദുള്‍ ഹസീബ്, പി പി അബ്ദുള്‍ അസീസ്, വി ലുബ്ന, സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.