പേജുകള്‍‌

2011, മാർച്ച് 2, ബുധനാഴ്‌ച

മധ്യനിരയുടെ കരുത്തില്‍ ഇംഗ്ളണ്ടിനെ അട്ടിമറിച്ച് ലോകകപ്പ് ക്രിക്കറ്റില്‍ അയര്‍ലന്‍ഡിന് ത്രസിപ്പിക്കുന്ന വിജയം

ബാംഗളൂര്‍: മധ്യനിരയുടെ കരുത്തില്‍ ഇംഗ്ളണ്ടിനെ അട്ടിമറിച്ച് ലോകകപ്പ് ക്രിക്കറ്റില്‍ അയര്‍ലന്‍ഡിന് ത്രസിപ്പിക്കുന്ന വിജയം. ഇന്ത്യയുമായുള്ള മത്സരം സമനിലയില്‍ അവസാനിച്ചതിന്റെ നിരാശ മാറും മുന്‍പുതന്നെ ബാംഗളൂര്‍ ചിന്നസ്വാമി സ്റേഡിയം ആന്‍ഡൂ സ്ട്രോസിനും കൂട്ടര്‍ക്കും ഏല്‍പിച്ച കനത്ത ആഘാതമായി ഈ പരാജയം. മൂന്നു വിക്കറ്റിനായിരുന്നു അയര്‍ലന്‍ഡിന്റെ വിജയം.
327 റണ്‍സ് പടുത്തുയര്‍ത്തിയിട്ടും താരതമ്യേന ദുര്‍ബലരായ അയര്‍ലന്‍ഡിനോട് സ്ട്രോസിനും കൂട്ടര്‍ക്കും പരാജയം സമ്മതിക്കേണ്ടിവന്നു. ആറാമനായി ഇറങ്ങി സെഞ്ചുറി നേടിയ കെവിന്‍ ഒബ്രെയ്നാണ് ഇംഗ്ളണ്ടിന്റെ വിജയപ്രതീക്ഷകള്‍ അട്ടിമറിച്ചത്. മിന്നും വേഗത്തില്‍ (50 പന്തില്‍ നിന്ന്) ആയിരുന്നു ഒബ്രെയ്ന്റെ സെഞ്ചുറി. ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയും ഇതോടെ ഒബ്രെയ്ന്റെ പേരിലായി.
ടീമിന്റെ വിജയലക്ഷ്യത്തിന് 11 റണ്‍സ് അകലെ വെച്ച് ഒബ്രെയ്ന്‍ റണ്ണൌട്ടായി മടങ്ങിയെങ്കിലും ക്രീസിലുണ്ടായിരുന്ന മൂണിയും ജോണ്‍സ്റണും ദൌത്യം ഭംഗിയായി നിര്‍വഹിക്കുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.