പേജുകള്‍‌

2011, മാർച്ച് 1, ചൊവ്വാഴ്ച

സലാലയില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങി



സലാല: ഗള്‍ഫിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ലുലു സലാലയിലും പ്രവര്‍ത്തനമാരംഭിച്ചു. ദോഫാര്‍ മേഖലയുടെ ഗവര്‍ണര്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ മര്‍ഹൂന്‍ അല്‍ മഅമ്രി ഉദ്ഘാടനം നിര്‍വഹിച്ചു. ലുലു ഗ്രൂപ്പിന്റെ എണ്‍പത്തിയേഴാമതു ശാഖയാണിത്. സലാല വിമാനത്താവളത്തിനു സമീപം 350,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍, മൂന്നു നിലകളിലായാണു ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നത്. ഫുഡ് കോര്‍ട്ട്, അമ്യൂസ്മെന്റ് ആര്‍ക്കേഡ് എന്നിവയ്ക്കു പുറമെ ലോകപ്രശസ്ത ബ്രാന്‍ഡുകളുടെ സാന്നിധ്യവും പണമിടപാടുകള്‍ക്കായി എക്സ്ചേഞ്ച് ഹൌസുമുണ്ട്. വിവിധ റൈഡുകളും വിഡിയോ ഗെയിമുകളുമുണ്ടാകും അമ്യൂസ്മെന്റ് പാര്‍ക്കില്‍.
ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറും സൂപ്പര്‍മാര്‍ക്കറ്റും മാത്രമായി 250,000 ചതുരശ്രയടി വരും. പഴം, പച്ചക്കറി, പാല്‍, മല്‍സ്യ, മാംസ ഉല്‍പന്നങ്ങളെല്ലാം ഇവിടെ ലഭ്യമാണ്. ഇലക്ട്രോണിക്സ്, ഐടി, ഗൃഹോപകരണ, സ്പോര്‍ട്സ്, സ്റ്റേഷനറി, ഫര്‍ണിച്ചര്‍ എന്നിവയുടെ വിപുലമായ ശേഖരമാണുള്ളത്. ഫാഷന്‍ ബ്രാന്‍ഡുകളുമടങ്ങിയ സ്റ്റോറില്‍ 40 കാഷ് കൌണ്ടറുകളുണ്ടാകും. 1500 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൌകര്യമുണ്ട്.
ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനെ സലാലക്കാരുടെ ഷോപ്പിങ് ലക്ഷ്യകേന്ദ്രമായി മാറ്റുകയാണു ലക്ഷ്യമെന്നു മാനേജിങ് ഡയറക്ടര്‍ എം. എ. യൂസഫലി പറഞ്ഞു. ന്യായവിലയ്ക്കു ഗുണമേന്മയുള്ള  ഉല്‍പന്നങ്ങള്‍ എന്നതാണു ലുലുവിന്റെ പ്രത്യേകത. ഒമാനിലെ എല്ലാ വിലായത്തുകളിലും സാന്നിധ്യം ഉറപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്. 2500 സ്വദേശികള്‍ക്കാണ് ഇതിനകം ജോലി നല്‍കിയത്. ബുറൈമ, നിസ്വ, ഖസബ് എന്നിവിടങ്ങളില്‍ നിര്‍മാണം പൂരോഗമിക്കുകയാണ്. നൂറു ശാഖകളെന്ന ലക്ഷ്യം ഈ വര്‍ഷം പൂര്‍ത്തീകരിക്കുകയാണു ലക്ഷ്യമെന്നും യൂസഫലി അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.