പേജുകള്‍‌

2011, മാർച്ച് 6, ഞായറാഴ്‌ച

കളഞ്ഞു കിട്ടിയ ആഭരണവും,ആധാരവും ഉടമകള്‍ക് തിരിച്ചു നല്‍കി യുവാക്കള്‍ മത്ര്‍കയായി

സിദ്ധീക് കൈതമുക്ക്
പാവറട്ടി: മണത്തലയിലും പാവറട്ടിയിലും കളഞ്ഞു പോയ ആധാരവും, മറ്റു രേഖകളും, രണ്ടു പവന്റെ സ്വര്‍ണ  വളയടങ്ങിയ പേഴ്സും യഥാര്‍ത്ഥ ഉടമകള്‍ക് മടക്കി നല്‍കി യുവാക്കള്‍ സത്യ സന്ദതയുടെ ആള്‍ രൂപങ്ങളായി  മാറി. എളവള്ളി പറക്കാട് പുല്ലാനിപരമ്പത് കൃഷ്ണന്‍ കുട്ടിയുടെ മകന്‍ മനോജിനു പാവറട്ടി ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആധാരവും, മറ്റു രേഖകളും കളഞ്ഞു കിട്ടുകയുണ്ടായി.
 മനോജിന്റെ അന്വേഷണത്തില്‍ ഉടമയെ കണ്ടെതാനാവാത്തത് കൊണ്ട് രേഖകളെല്ലാം പാവറട്ടി പോലീസിനെ ഏല്പിച്ചിരുന്നു. പാവറട്ടി കാക്കശ്ശേരി ജോര്‍ജിന്റെ ആധാരമെഴുത്ത് ഓഫീസിലെ ജീവനക്കാരി അജിതയുടെ പക്കല്‍ നിന്നാണ് ആധാരവും, രേഖകളും അടങ്ങിയ ബാഗ്‌ നഷ്ടപ്പെട്ടത്. പിന്നീട് മനോജിന്റെ സാനിദ്യത്തില്‍ അജിതക്ക് എല്ലാ രേഖകളും പോലീസ്  തിരികെ നല്‍കി. മണത്തലയില്‍ ഇതിനു സമാനമായ സംഭവത്തില്‍ സ്വര്‍ണആഭാരണമാണ് നഷ്ടപ്പെട്ട ഉടമക്ക് തിരിച്ചു കിട്ടിയത്. മണത്തല ജുമാ അത്ത് പള്ളി പരിസരത്തെ പാര്‍കിങ്ങില്‍ ഓടോ ഓടിക്കുന്ന പുളിചാരം വീട്ടില്‍ വഹാബിന്റെ ഒടോറിക്ഷയില്‍ യാത്രക്കാരിയായിരുന്ന ഒരുമനയൂര്‍ മുത്തമാവ് സ്വദേശിനി സഫിയ രണ്ടു പവന്റെ ആഭരണമടങ്ങിയ പേഴ്സ് മറന്നു വെക്കുകയായിരുന്നു. മണത്തലയിലുള്ള  മരുമകളുടെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് പേഴ്സ്  മറന്നു വെച്ചത്. ഓട്ടോയില്‍ നിന്നും പേഴ്സ് കണ്ടെടുത്ത വഹാബ് യഥാര്‍ത്ഥ ഉടമയെ തിരഞ്ഞു പിടിച്ചു സ്വര്‍ണ വള മടക്കി നല്‍കി. യുവാക്കളുടെ സത്യസന്ധതയെ പോലീസും, നാട്ടുകാരും അഭിനന്ദിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.