പേജുകള്‍‌

2011, മാർച്ച് 29, ചൊവ്വാഴ്ച

വാടക ചോദിച്ച ഓട്ടോ ഡ്രൈവര്‍ക്ക് അസഭ്യം വിളിയും മര്‍ദനവും

പാവറട്ടി: വാടക ചോദിച്ച ഓട്ടോ ഡ്രൈവര്‍ക്ക് അസഭ്യം വിളിയും മര്‍ദനവും. മര്‍ദനത്തില്‍ പരിക്കേറ്റ എളവള്ളി സ്വദേശി അമ്പലത്ത് വീട്ടില്‍ മുഹമ്മദ് റാഫിയെ മുല്ലശേരി ബ്ളോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാവറട്ടി ടൌണിലെ ഓട്ടോ ഡ്രൈവറാണ് മുഹമ്മദ് റാഫി. കഴിഞ്ഞദിവസം പാവറട്ടിയില്‍നിന്നും ചിറ്റാട്ടുകരയിലേക്കും പിന്നീട് നമ്പഴിക്കാട്ടേക്കും ഓട്ടോ വാടകയ്ക്ക് വിളിച്ച യാത്രക്കാരനാണ് വാടക ചോദിച്ചതോടെ ഡ്രൈവറെ അസഭ്യം വിളിച്ച് മര്‍ദിച്ചത്.

ഇതേത്തുടര്‍ന്ന് പാവറട്ടിയിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ ഇന്നലെ മിന്നല്‍ പണിമുടക്കും പ്രതിഷേധ പ്രകടനവും നടത്തി. സംഭവവുമായി ബന്ധപ്പെട്ട് കടവല്ലൂര്‍ നമ്പഴിക്കാട് സ്വദേശി എടക്കാട്ട് ഹൈദരാലി മകന്‍ സെമീനെ പാവറട്ടി എസ്ഐ പി.വി. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു. ഇതിനിടെ പണിമുടക്കിയ ഓട്ടോ ഡ്രൈവര്‍മാര്‍ മറ്റു വണ്ടികളെ തടയുന്നുവെന്നാരോപിച്ച് ചില ഡ്രൈവര്‍മാരെ പോലീസ് ചോദ്യം ചെയ്തത് വീണ്ടും പ്രതിഷേധത്തിന് ഇടയാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.