പേജുകള്‍‌

2011, മാർച്ച് 29, ചൊവ്വാഴ്ച

ഗുരുവായൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.വി. അബ്ദുള്‍ ഖാദറിന്റെ പത്രിക സ്വീകരിച്ചു


ഷാക്കിറലി കെ തിരുവത്ര


തൃശൂര്‍: ഗുരുവായൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.വി. അബ്ദുള്‍ ഖാദറിന്റെ പത്രിക സ്വീകരിക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍ നിര്‍ദേശിച്ചു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാതെയാണ് അബ്ദുള്‍ ഖാദര്‍ നാമനിര്‍ദേശ പത്രിക നല്‍കിയതെന്നും അതിനാല്‍ പത്രിക തള്ളണമെന്നുമായിരുന്നു യുഡിഎഫിന്റെ ആവശ്യം.

തര്‍ക്കം മൂലം ഇത് സംബന്ധിച്ച തീരുമാനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 1959 ലെ റിമൂവല്‍ ആന്റ് ഡിസ്ക്വാളിഫിക്കേഷന്‍ ആക്ട് അനുസരിച്ചാണ് അബ്ദുള്‍ ഖാദറിന് മത്സരിക്കാന്‍ അര്‍ഹതയുണ്ടെന്ന് റിട്ടേണിംഗ് ഓഫീസര്‍ വ്യക്തമാക്കിയത്. വഖഫ് ബോര്‍ഡ് സര്‍ക്കാര്‍ സ്ഥാപനമല്ലെന്നും സ്വതന്ത്ര സ്ഥാപനമാണെന്നുമുള്ള അബ്ദുള്‍ ഖാദറിന്റെ വാദം റിട്ടേണിംഗ് ഓഫീസര്‍ അംഗീകരിക്കുകയായിരുന്നു.

വാദം കേള്‍ക്കലില്‍ രണ്ട് സ്ഥാനാര്‍ഥികളും പങ്കെടുത്തില്ല അവരുടെ പ്രതിനിധികള്‍ മാത്രമാണ് പങ്കെടുത്തത്.

പ്രകടനം നടത്തി

ഗുരുവായൂര്‍ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി നാമ നിര്‍ദേശ പത്രിക സ്വീകരിച്ചതിനെ തുടര്‍ന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുമായി ചാവക്കാട് പ്രകടനം നടത്തി. ചാവക്കാട് മുല്ലതര ഹോച്ച്മിന്‍ സ്മാരക മന്ദിരതില്‍ നിന്നാരംഭിച്ച  പ്രകടനം ചാവക്കാട് വടക്കെ ബൈപാസ്  വഴി ടൌണില്‍ സമാപിച്ചു.പ്രകടനത്തിന് സി പി എം ഏരിയ സെക്രടറി എം കൃഷ്ണദാസ്,സി പി എം വെസ്റ്റ്‌ ലോക്കല്‍ സെക്രടറി കെ എച് സലാം,സി പി ഐ മണ്ഡലം സെക്രടറി കെ കെ സുധീരന്‍,സി ഐ ടി യു ഏറിയ സെക്രടറി എന്‍ കെ അക്ബര്‍,വി കെ രനതെവ്,പി കെ സൈതാലികുടി, എ കെ സതിരത്നം,മാലികുളം അബ്ബാസ്‌, കെ എം അലി എന്നിവര്‍ നേത്രത്വം കൊടുത്തു.

1 അഭിപ്രായം:

  1. ചരിത്രം മാറ്റി എഴുതാന് സഖാക്കള് വരുന്നു ....
    കമ്മ്യൂണിസ്റ്റ് തുടര് ഭരണം കേരളത്തെ മുത്തമിടാന് ....
    അലകടലായി അവര് വരുന്നു .....
    ഇന്ങ്ക്വിലാബ് സിന്താബാദ് ....

    മറുപടിഇല്ലാതാക്കൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.