പേജുകള്‍‌

2010, ഡിസംബർ 25, ശനിയാഴ്‌ച

മലയാളികളടക്കമുള്ള പ്രവാസികളും ഇന്ന് ആഹ്ളാദത്തോടെ ക്രിസ്മസ് ആഘോഷിക്കുന്നു

ദുബയ്: മലയാളികളടക്കമുള്ള  പ്രവാസികളും ഇന്ന് ആഹ്ളാദത്തോടെ ക്രിസ്മസ് ആഘോഷിക്കുന്നു. ബത്ലഹേമിലെ പുല്‍ക്കുടിലില്‍ ഉണ്ണിയേശു പിറന്നതിന്റെ ഓര്‍മ പുതുക്കുന്ന ആഘോഷ ദിനത്തെ സന്തോഷപൂര്‍വം സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരിക്കുകയാണ് വിശ്വാസികള്‍. ഇന്നലെ രാത്രി മുതല്‍ ദുബയിലും ഷാര്‍ജയിലും അബൂദബിയിലുമുള്ള സെന്റ് മേരീസ് ചര്‍ച്ച്, ഓര്‍ത്തോഡോക്സ് ചര്‍ച്ച്, മാര്‍ത്തോമ ചര്‍ച്ച്, ട്രിനിറ്റി ചര്‍ച്ച് അടക്കമുള്ള വിവിധ ആരാധാലയങ്ങളില്‍ നടന്ന പ്രത്യേക ക്രിസ്തുമസ് പ്രാര്‍ത്ഥക്ക് ക്രിസ്തുമത വിശ്വാസികള്‍ കൂട്ടമായെത്തിയിരുന്നു ക്രിസ്മസ് ദിനം പ്രമാണിച്ച് കച്ചവട സ്ഥാപനങ്ങളിലും വിപുലമായ തയാറെടുപ്പുകളാണ് നടത്തിയത്. ക്രിസ്മസ് കേക്ക്, നക്ഷത്രങ്ങള്‍, ക്രിസ്മസ് ട്രീ തുടങ്ങിയവയുടെ വന്‍ ശേഖരമാണ് വ്യാപാര സ്ഥാപനങ്ങള്‍ ലഭ്യമാക്കിയത്. മുന്‍കാലത്തെ പോലെ കച്ചവടം ലഭിച്ചില്ലെങ്കിലും സാമാന്യം ഭേദപ്പെട്ട വ്യാപാരം നടന്നതായി വ്യാപാരികള്‍ പറയുന്നു.
ആഘോഷ ദിനത്തിന്റെ വരവറിയിച്ച് ക്രിസ്മസ് ആശംസകള്‍ കുറിച്ചിട്ട ഗ്രീറ്റിങ് കാര്‍ഡ് സ്വന്തമാക്കാനും വേണ്ടപ്പെട്ടവര്‍ക്ക് അയക്കുന്നതിനുമുള്ള തിരക്ക് ആഴ്ചകള്‍ക്ക് മുമ്പു തന്നെ ആരംഭിച്ചിരുന്നു. ഇ-മെയിലുകളിലൂടെയും വെബ്സൈറ്റുകളിലൂടെയും സൌജന്യമായി യഥേഷ്ടം ആശംസാ കാര്‍ഡുകള്‍ അയക്കാന്‍ അവസരം ലഭ്യമായത് ഗ്രീറ്റിങ് കാര്‍ഡ് വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ക്രിസ്മസ് വരവ് അറിയിച്ച് വിവിധ ഹോട്ടലുകളിലും ഷോപ്പിങ് മാളുകളിലും കൂറ്റന്‍ ക്രിസ്മസ് മരങ്ങള്‍ തന്നെ സ്ഥാപിച്ചിരുന്നു. ഇന്നു ക്രിസ്മസ് ദിനം പുലരുന്നതോടെ ആരാധനാ ചടങ്ങുകളിലേക്ക് പ്രവേശിക്കുന്ന വിശ്വാസികള്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചും മധുരപലഹാരങ്ങള്‍ കൈമാറിയും ആഘോഷ ദിനത്തെ ആഹ്ളാദകരമാക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.