പേജുകള്‍‌

2010, ഡിസംബർ 28, ചൊവ്വാഴ്ച

ആര്‍ എസ് സി മദീന ഖലീഫ സോണിന് പുതിയ നേതൃത്വം

ദോഹ: പ്രവാസികളില്‍ ധാര്‍മ്മിക ബോധം വളര്‍ത്താന്‍ ആര്‍ എസ് സി പ്രവര്‍ത്തകര്‍ തയ്യാറാവണമെന്ന് ഐ സി എഫ് ഖത്തര്‍ നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സഈദലി സഖാഫി പടിഞ്ഞാറ്റുമുറി അഭിപ്രായപ്പെട്ടു. രിസാല സ്റഡി സര്‍ക്കിള്‍ മദീന ഖലീഫ സോണ്‍ വാര്‍ഷിക കൌണ്‍സില്‍ ഗാര്‍ഡന്‍ വില്ലേജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. പ്രവാസികള്‍ക്കിടയില്‍ ജീര്‍ണ്ണതകള്‍ അതികരിച്ചുവരികയാണ്. അധാര്‍മ്മികതയും അനീധിയുമാണ് എല്ലായിടങ്ങലിലും നിറഞ്ഞു നില്‍ക്കുന്നത്. ഇതിനെതിരായ പ്രതികരണവും, ബോധവല്‍ക്കരണവും ആവശ്യമാണെന്നും അതിന് വേണ്ടി ആര്‍ എസ് സി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും സഖാഫി പറഞ്ഞു.
ആര്‍ എസ് സി മദീന ഖലീഫ സോണ്‍ 2011 - 2012 സംഘടനാ വര്‍ഷത്തിലേക്ക് പുതിയ സാരഥികളെ തെരഞ്ഞടുത്തു. ഒറ്റപ്പെടുന്നവനെ ചെന്നായ പിടിക്കും, ധര്‍മ്മ പക്ഷത്ത് സംഘം ചേരുക എന്ന പ്രമേയവുമായി നടന്നുവരുന്ന ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തിലാണ് പുതിയ നേതൃത്വം നിലവില്‍ വന്നത്. ചെയര്‍മാന്‍ നൌഫല്‍ ലത്തീഫി, വൈസ് ചെയര്‍മാന്‍ ഹുസൈന്‍ കഞ്ഞിപ്പുര, സലീം അംജദി എന്നിവരേയും ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍റസ്സാഖ് മൌലവി പേരാമ്പ്ര, ജോയിന്റ് കണ്‍വീനര്‍മാരായി ശറഫുദ്ധീന്‍ ചേലക്കര, നൌഫല്‍ എന്‍ജിനിയര്‍ ട്രഷററായി സലീം സഖാഫി കടമേരി എന്നിവരേയും തെരഞ്ഞെടുത്തു. നാഷണല്‍ ഇലക്ഷന്‍ ചീഫ് സത്താര്‍ ആലുവ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഹസ്സന്‍ സഖാഫി വെന്നിയൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ആര്‍ എസ് സി നാഷണല്‍ കമ്മിറ്റി ആക്ടിംഗ് ചെയര്‍മാന്‍ ശൌക്കത്ത് സഖാഫി പടിഞ്ഞാറ്റുമുറി, കണ്‍വീനര്‍ മഹ്ബൂബ് ഇബ്റാഹീം മാട്ടൂല്‍, നൌഷാദ് അതിരുമട എന്നിവര്‍ പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്നു. നൌഫല്‍ ലത്തീഫി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അസീസ് കൊടിയത്തൂര്‍ സ്വാഗതവും അബ്ദുല്‍റസ്സാഖ് മൌലവി നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.