പേജുകള്‍‌

2010, ഡിസംബർ 30, വ്യാഴാഴ്‌ച

ചാവക്കാട് പെരുമ ബീച്ച് ഫെസ്റ്റിവെലിന് തിരിതെളിഞ്ഞു


കെ എം അക്ബര്‍
ചാവക്കാട്: തീരത്തിന്റെ പെരുമവിളിച്ചോതി ചാവക്കാട് പെരുമ ബീച്ച് ഫെസ്റ്റിവെലിന് തിരിതെളിഞ്ഞു. ബ്ളാങ്ങാട് കടപ്പുറത്ത് നടന്ന ചടങ്ങ് നടന്‍ വി കെ ശ്രീരാമന്‍ ഉദ്ഘാടനം ചെയ്തു. കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

ഉദ്ഘാടനത്തിനു മുന്നോടിയായി സാംസ്ക്കാരിക ഘോഷയാത്രയും ഉണ്ടായി. നഗരസഭ ചെയര്‍പേഴ്സണ്‍ എ കെ സതീരത്നം, വൈസ് ചെയര്‍മാന്‍ മാലിക്കുളം അബാസ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പൊറ്റയില്‍ മുംതാസ്, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ഇഖ്ബാല്‍, എം ആര്‍ രാധാകൃഷ്ണന്‍, കെ കെ സുധീരന്‍, അബ്ദുള്‍കലാം, കെ എം അലി, കെ വി രവീന്ദ്രന്‍, സി മുസ്താക്ക് അലി, കെ വി അബ്ദുള്‍ ഹമീദ്, പി വി ഉമര്‍കുഞ്ഞി, വി പി മന്‍സൂര്‍അലി, ഹനീഫ് ചാവക്കാട്, വി വി ശരീഫ്, കെ എ മോഹന്‍ദാസ്, കെ നവാസ്, പി വി അഷറഫ്അലി, എ സി ഹനീഫ, എ കെ രത്നസാമി, കെ പുരുഷോത്തന്‍ സംസാരിച്ചു. തുടര്‍ന്ന് കോഴിക്കോട് മാതാ കനകദാസും സംഘവും അവതരിപ്പിച്ച സംഗീത നൃത്ത ശില്‍പവും തുടര്‍ന്ന് കൊച്ചിന്‍ രസലയയുടെ നേതൃത്വത്തില്‍ ഹരിശ്രീ മാര്‍ട്ടിനും സംഘവും അവതരിപ്പിച്ച ഗാനമേള, മിമിക്സ്, സിനിമാനിറ്റിക് ഡാന്‍സ് എന്നിവയും അരങ്ങേറി. ഇന്ന് വൈകീട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം അഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് കോഴിക്കോട് ജുംബോ സിസ്റ്റേഴ്സും സംഘവും അവതരിപ്പിക്കുന്ന ഒപ്പന, കലാഭവന്‍ നവാസ്, ഫ്രാങ്കോ എന്നിവര്‍ നയിക്കുന്ന മെഗാഷോ, വര്‍ണ്ണമഴ എന്നിവയുണ്ടാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.