പേജുകള്‍‌

2010, ഡിസംബർ 9, വ്യാഴാഴ്‌ച

കേരളത്തിന്റെ അഭിമാനമയി ചവക്കാട്ടുകാരന്‍

ചാവക്കാട്: കേരളത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തുകയാണ് ചാവക്കാട്ടുകാരനായ ചെസ് കളിക്കളത്തിലെ പ്രതിഭയായ ചാവക്കാട് സ്വദേശി നബീല്‍ എന്ന പതിനാറുകാരന്‍. അംഗവൈകല്യമുള്ള വിദ്യാര്‍ഥികളുടെ ഓള്‍ ഇന്ത്യാ ലെവല്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ഓവറോള്‍ കിരീടം നേടിക്കൊടുത്തത് ബധിരനും മൂകനുമായ നബീലിന്റെ ധൈഷണികമായ കരുനീക്കങ്ങളിലൂടെയായിരുന്നു. കുന്നംകുളം സ്‌നേഹാലയത്തിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് ചാവക്കാട് പുത്തന്‍കടപ്പുറം അണ്ടത്തോട് കുഞ്ഞിമരയ്ക്കാര്‍ - നഫീസ ദമ്പതിമാരുടെ മകന്‍ നബീല്‍. ഗുജറാത്തില്‍ നടന്ന മത്സരത്തില്‍ ബീഹാറിനെ ഒമ്പത് പോയിന്റിന് പരാജയപ്പെടുത്തിയാണ് കിരീടം കരസ്ഥമാക്കിയത്.
നിത്യദാരിദ്ര്യത്തില്‍ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബത്തിലെ മക്കളില്‍ ഇളയവനാണ് നബീല്‍. കളിക്കളത്തിലെ നീക്കങ്ങളെന്തെന്നറിയാതിരുന്ന നബീലിന്റെ പ്രതിഭ കണ്ടെത്തിയതും വളര്‍ത്തിയെടുത്തതും സ്‌കൂളിലെ അധ്യാപകന്‍ ശ്രീവത്സനായിരുന്നു. ശ്രീവത്സന്റെ ശിക്ഷണത്തിലാണ് കളിക്കളത്തിലെ തേരോട്ടം നബീല്‍ പഠിച്ചത്.
ചെസ്സുകളി ജീവിതസപര്യയാക്കിമാറ്റിയ കുരുന്നു പ്രതിഭയെ ഒട്ടനവധി പുരസ്‌കാരങ്ങള്‍ ഇതിനകം തന്നെ തേടിയെത്തിയിട്ടുണ്ട്. 2008ല്‍ കേരള സംസ്ഥാന ചെസ് ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ ബോയ്‌സില്‍ ഒന്നാംസ്ഥാനം, 2009ല്‍ സീനിയര്‍ ബോയ്‌സ് വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ്,2010ല്‍ സംസ്ഥാന സീനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാംസ്ഥാനം അങ്ങിനെ നീളുന്നു പുരസ്‌കാരങ്ങളുടെ പട്ടിക. ഈ പ്രതിഭയെ കൈപിടിച്ചുയര്‍ത്താന്‍ സുമനസ്സുകള്‍ രംഗത്ത് വരേണ്ടത് അനിവാര്യമാണ്.

1 അഭിപ്രായം:

  1. ഈ പ്രതിഭയെ കൈപിടിച്ചുയര്‍ത്താന്‍ സുമനസ്സുകള്‍ രംഗത്ത് വരേണ്ടത് അനിവാര്യമാണ്.

    മറുപടിഇല്ലാതാക്കൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.