പേജുകള്‍‌

2010, ഒക്‌ടോബർ 30, ശനിയാഴ്‌ച

കടപ്പുറം പ്രസിഡന്റുസ്ഥാനത്തേക്കു രണ്ട്‌ പേര്‍

ചാവക്കാട്: മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായ കടപ്പുറം പഞ്ചായത്തില്‍ യുഡിഎഫ്തന്നെ. 16 സീറ്റില്‍ 12ഉം നേടിയാണു യുഡിഎഫ് ഭരണം ഉറപ്പിച്ചത്. സിപിഎം രണ്ടു സീറ്റിലും സ്വതന്ത്രര്‍ രണ്ടു സീറ്റിലും വിജയിച്ചു. പ്രസിഡന്റുസ്ഥാനത്തേക്കു പഞ്ചായത്ത് 11-ാം വാര്‍ഡില്‍നിന്നു ജയിച്ച സീനത്ത് ഇഖ്ബാലിന്റെയും എട്ടാം വാര്‍ഡില്‍നിന്നു ജയിച്ച റംല അഷറഫിന്റെയും പേരുകളാണു സജീവ പരിഗണനയിലുള്ളത്.
ചാവക്കാട് ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന സീനത്ത് ഇഖ്ബാല്‍ വനിതാ ലീഗിന്റെ നേതാവുകൂടിയാണ്. നിലവില്‍ പഞ്ചായത്ത് മെംബറായ റംല അഷറഫും വനിതാ ലീഗിന്റെ നേതാവാണ്.പി.വി. ഉമ്മര്‍കുഞ്ഞിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളെ ഉയര്‍ത്തിപ്പിടിച്ചാണു യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. മികച്ച പഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ഉള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകള്‍ പഞ്ചായത്തിനു ലഭിച്ചിരുന്നു.
മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രത്തില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ എല്‍ഡിഎഫിനു കഴിഞ്ഞില്ല. പഞ്ചായത്തില്‍ രണ്ടു സ്ഥാനാര്‍ഥികള്‍ റിബലുകളായി മത്സരിച്ച് വിജയിച്ചതാണ് ഇൌ തിരഞ്ഞെടുപ്പിലെ പ്രധാന സവിശേഷത. 10-ാം വാര്‍ഡില്‍ മുസ്ലിം ലീഗ് കടപ്പുറം പഞ്ചായത്ത് സെക്രട്ടറി പി.കെ. ബഷീറും 16-ാം വാര്‍ഡില്‍ മുസ്ലിം ലീഗിലെ റാഫി വലിയകത്തും പരാജയപ്പെട്ടു. 10-ാം വാര്‍ഡില്‍ ബി.ടി. പൂക്കോയ തങ്ങളും 16-ാം വാര്‍ഡില്‍ സി. മുസ്താക്കലിയും വിജയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.