പേജുകള്‍‌

2010, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

കേരാ ബിസിനസ് മീറ്റ്‌ 2010

നൂറു മുഹമദ് ഒരുമനയൂര്‍ 
അബുദാബി: കേരളാ എന്ജിനിയറിങ്ങ്  അലൂമിനി (കേര) യുടെ ബിസിനസ് മീറ്റ്‌ 2010 നാളെ അബുദാബിയില്‍ യു.എ.ഇ ഉന്നത വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ  മന്ത്രി  ശ: നഹയാന്‍ ബിന്‍ മുബാറക് അല്‍ നഹയാന്‍ നിര്‍ വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്ത്താ  സമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ മുതല്‍ വൈവിദ്യമാര്‍ ന്ന  പരിപാടികളോടെയാണ് ബിസിനസ് മീറ്റ്‌ നടക്കുക .
അബുദാബിയിലെ ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ സയീദ്‌ വില്ലേജിലെ ഫെയര്‍ മൌണ്ട്  ഹോട്ടലിലെ ബാബ് അല്‍ ബഹര്‍ ബാല്‍ റൂമിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന എക്സിബിഷന്‍  സ്റ്റാളില്‍ 35 സ്റ്റാളുകള്‍  പ്രവര്ത്തിക്കും. സെമിനാറില്‍ വിവിധ മേഖലകളില്‍ പ്രവര്‍ ത്തിച്ചു വിജയം നേടിയവര്‍ സംസാരിക്കും. വകുന്നേരം 5,30 വരെ സ്റ്റാളുകള്‍ പ്രവര്‍ ത്തിക്കും. സെമിനാറിലുമ്,‍ ശില്‍ പ്പശാലയില്ലും യു.എ.ഇ.യില്‍ വിജയം വരിക്കാവുന്ന മേഘലകളെ സംബന്ധിച്ച്  പഠനങ്ങള്‍ അവതരിപ്പിക്കും. റസല്‍ ഖൈമ ഫ്രീ സോണ്‍  ദയരക്റെര്‍, ദുനിയ ഫിനാന്സ്ത കബനി, ജപ്പാനിലെ എഓ ടീസ് എന്നിവയിലെ ഉന്നതര്‍ പങ്കെടുക്കും. കേരളത്തില്‍ നിന്നും യു.എ.ഇ യിലെത്തി പ്രവര്ത്തിക്കുന്ന  6000 എന്ജിനിയര്‍ മാരുടെ കൂട്ടയ്മ്മയായ 'കേര' കേരളത്തിലെ 9 സര്‍ ക്കാര്‍ സ്വകാര്യ മാനേജ് മെന്റ്് എന്ജിയരിംഗ് കോളേജ് അപ്പക്സ് ബോഡിയാണ്. കേരാ ബിസിനസ് മീറ്റ്‌ 2010 വാര്ത്താ  സമ്മേളനത്തില്‍ ഭാരവാഹികളായ അഫസല്‍ യൂനുസ്, ബിജി എം തോമസ്‌, മോഹന്‍ ജോസഫ് ചീരന്‍, നരേന്ദ്രന്‍ എം.എം. ശരീഫ് എന്നിവര്‍ സംബന്ധിച്ചു.



.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.