പേജുകള്‍‌

2010, ഒക്‌ടോബർ 14, വ്യാഴാഴ്‌ച

ഖത്തര്‍ കേരളീയം കലാ സാഹിത്യ മല്‍സരങ്ങള്‍ നാളെ ആരംഭിക്കും

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ 
ദോഹ: ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ ഖത്തര്‍ കേരളീയം 2010നോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കലാസാഹിത്യ മല്‍സരങ്ങള്‍ അടുത്ത നാളെ (ഒക്ടോബര്‍ 15 ,വെള്ളിയാഴ്ച്ച) രാവിലെ 8 മണിക്ക് അല്‍ അറബി ക്ളബ് ഓഡിറ്റോറിയത്തില്‍ പെയിന്റിംഗ് മല്‍സരത്തോടെ ആരംഭിക്കും.
കെ.ജി 1 മുതല്‍ 12 ആം ക്ളാസ് വരെയുള്ള മലയാളികളായ വിദ്യാര്‍ഥികള്‍ക്കാണ് മല്‍സരം. അല്‍ അറബ് സ്റ്റേഡിയം, മന്‍സൂറയിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ 15, 22 തീയതികളിലായി നടക്കുന്ന മല്‍സരത്തില്‍ രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
വിദ്യാര്‍ഥികള്‍ക്കുള്ള ഹാള്‍ടിക്കറ്റ് സ്കൂളുകള്‍ വഴി വിതരണം ചെയ്തു കഴിഞ്ഞു. ഓഫീസില്‍ നേരിട്ട് പേര് രജിസ്റ്റര്‍ ചെയ്തവര്‍ ഇന്നും നാളെയും വൈകുന്നേരം 6 മണിമുതല്‍ 9 മണിവരെയുള്ള സമയത്ത് ദോഹ ജദീദിലെ അല്‍മലികി ടവറിലുള്ള എഫ്.സി.സി ഓഫീസില്‍നിന്നും ഹാള്‍ടിക്കറ്റ് കൈപറ്റണമെന്ന് ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ലത്തീഫ് അറിയിച്ചു.



<<< തിരികെ പ്രധാന താളിലേക്ക്






.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.