പേജുകള്‍‌

2010, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫും മുല്ലശ്ശേരി ബ്ലോക്ക്പഞ്ചായത്ത് എല്‍.ഡി.എഫും നിലനിര്‍ത്തി

ചാവക്കാട്: ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫും മുല്ലശ്ശേരി ബ്ലോക്ക്പഞ്ചായത്ത് എല്‍.ഡി.എഫും നിലനിര്‍ത്തി.
ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ യു.ഡി.എഫിന് പത്തും എല്‍.ഡി.എഫിന് മൂന്നു ഡിവിഷനും ലഭിച്ചു. രണ്ട് വാര്‍ഡുകളില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശപത്രികകള്‍ തള്ളിയതിനെത്തുടര്‍ന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. യു.ഡി.എഫിന് ലഭിച്ച 10 ഡിവിഷനില്‍ കോണ്‍ഗ്രസ്സിന് ആറും മുസ്‌ലിം ലീഗിന് 4 ഡിവിഷനുമാണ് ലഭിച്ചത്.
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഏഴും യു.ഡി.എഫിന് ആറും ഡിവിഷനുകള്‍ ലഭിച്ചു. കോണ്‍ഗ്രസ് നാലും കേരള കോണ്‍ഗ്രസ് (എം) ഒന്നും മുസ്‌ലിം ലീഗ് ഒന്നും സീറ്റുകള്‍ നേടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.