പേജുകള്‍‌

2011, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

നിര്‍ധനരായ സഹപാഠികള്‍ക്കായി വിദ്യാര്‍ഥികളുടെ ശ്രമദാനം: എംഎഎസ്എം സ്കൂളിലെ വിദ്യാര്‍ഥികള്‍ മാതൃകയാകുന്നു


പാവറട്ടി: തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ മഹത്വവും ഗാന്ധിയന്‍ സന്ദേശവും പകര്‍ന്ന് വെന്മേനാട് എംഎഎസ്എം വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ മാതൃകയാകുന്നു. നിര്‍ധനരായ സഹപാഠികളെ സഹായിക്കുന്നതിനു പണം കണ്െടത്താന്‍ വിശ്രമവേളകളിലും വിദ്യാര്‍ഥികള്‍
പരിശ്രമത്തിന്റെ പാതയിലാണ്. സ്കൂളിലെ ഗാന്ധിദര്‍ശന്‍ ക്ളബിന്റെ നേതൃത്വത്തില്‍ ഫിനോയില്‍, സോപ്പുപൊടി എന്നിവ കുട്ടികള്‍ സ്വയം നിര്‍മിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, സ്കൂള്‍ അങ്കണത്തില്‍ വിശ്രമസമയത്ത് വിദ്യാര്‍ഥികള്‍ തന്നെ വില്‍പനക്കാരാകും.

ഈ തുക സഹപാഠികളുടെ അടിയന്തിര ഘട്ടങ്ങളിലെ ആവശ്യങ്ങള്‍ക്ക് മുതല്‍ക്കൂട്ടുകയാണ് വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥികള്‍ നിര്‍മിച്ച സാമഗ്രികളുടെ ആദ്യവില്‍പന ഹൈസ്കൂള്‍ വിഭാഗം ഫസ്റ് അസിസ്റന്റ് ജിയോ തോമസിന് ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ കെ.ആര്‍. നസീബുള്ള, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ജില്‍സണ്‍ സി. തോമസ് എന്നിവര്‍ സംയുക്തമായി നല്‍കി നിര്‍വഹിച്ചു. അധ്യാപകരായ ഇ.ആര്‍. ജോണ്‍, ജോയ് ചെറിയാന്‍, പി. ബോബി ജോസ്, എ.കെ. ജോണി, വി.കെ. ജെസി, പി.പി. റോസി, വിഎച്ച്എസ്ഇ വിഭാഗം അധ്യാപകരായ വി.എസ്. സുരേഷ്ബാബു കെ.എം. പീറ്റര്‍, വിദ്യാര്‍ഥികളായ ഹസ്ന മുഹമ്മദ്, ഗെന്‍സ ഫൈറുസില്‍ എന്നിവര്‍ സംസാരിച്ചു. ഗാന്ധിദര്‍ശന്‍ ക്ളബ് കണ്‍വീനര്‍ പിറ്റ്സണ്‍ ചാക്കോ സ്വാഗതവും കോ-ഓര്‍ഡിനേറ്റര്‍ സി.ജെ. ഷിബി മോള്‍ നന്ദിയും പറഞ്ഞു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.