പേജുകള്‍‌

2011, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

പാവപ്പെട്ടവര്‍ക്ക് സഹകരണ ആശുപത്രികളില്‍ മെച്ചപ്പെട്ട ചികിത്സാ സൌകര്യങ്ങള്‍ ഒരുക്കും: മന്ത്രി സിഎന്‍

ഗുരുവായൂര്‍: പാവപ്പെട്ടവര്‍ക്ക് സഹകരണ ആശുപത്രികളില്‍ മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിനു സൌകര്യങ്ങള്‍ ഒരുക്കുന്നതിന് അടിയന്തര നടപടിയെടുക്കുമെന്ന് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ പറഞ്ഞു. കണ്ടാണശേരി ജീവന്‍ സുരക്ഷാവേദിയുടെ
പത്താം വാര്‍ഷികാഘോഷം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സഹജീവികളുടെ ദുഃഖങ്ങള്‍ മനസിലാക്കി സഹായിക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്യുന്നവര്‍ക്കേ ദൈവത്തിന്റെ കാരുണ്യം ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് പാവറട്ടി ബ്ളോക്ക് പ്രസിഡന്റ് വി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് റൂബി ഫ്രാന്‍സിസ്, ജില്ലാ പഞ്ചായത്തംഗം സി.സി. ശ്രീകുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. മൊയ്തീന്‍, കെ.വി. ജോസ്, അഡ്വ. നിവാസ്, സി.ജെ. ആന്റണി എന്നിവര്‍ പ്രംസഗിച്ചു. ജില്ലാ ആശുപത്രികളില്‍ വൃക്കരോഗികള്‍ക്ക് സൌജന്യ ഡയാലിസിസ് ഏര്‍പ്പെടുത്തണമെന്ന് ചടങ്ങില്‍ സംസാരിച്ച കിഡ്നി ഫൌണ്േടഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മല്‍ മന്ത്രിയോടാവശ്യപ്പെട്ടു. നിര്‍ധനര്‍ക്കുള്ള സൌജന്യ കണ്ണട വിതരണം മന്ത്രി നിര്‍വഹിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.