പേജുകള്‍‌

2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

എടക്കഴിയൂരില്‍ നിയന്ത്രണം വിട്ട കാര്‍ വീട്ടു മതിലിലിടിച്ച് മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്ക്

ചാവക്കാട്: ദേശീയ പാത 17 എടക്കഴിയൂരില്‍ നിയന്ത്രണം വിട്ട കാര്‍ വീട്ടു മതിലിലിടിച്ച് മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്ക്. കാര്‍ ഡ്രൈവര്‍ മന്ദലാംകുന്ന് കോലയില്‍ വീട്ടില്‍ മുസ്തഫ (26), യാത്രക്കാരായ കോലയില്‍ വീട്ടില്‍ ഹനീഫ (27), ചെറുതോട്ടുപുറത്ത് വീട്ടില്‍ അഷ്ക്കര്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്.


ഇന്നലെ രാവിലെ ഏഴോടെ എടക്കഴിയൂര്‍ തെക്കേ മദ്രസക്കടുത്ത് വെച്ചാണ് അപകടം. മന്ദംലംകുന്ന് നിന്നും ചാവക്കാട് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരുകിലുള്ള തറയിലകായില്‍ മുഹമ്മദ്കുട്ടിയുടെ വീട്ടുമതില്‍ ഇടിച്ചു തകര്‍ത്തു. ഇതിനിടെ ഡ്രൈവര്‍ പുറത്തേക്കു തെറിച്ചു വീണു. പിന്നീട് ഉയര്‍ന്നു പൊങ്ങിയ കാര്‍ തലകീഴായി മറിയുകയായിരുന്നു. ഉടന്‍ തന്നെ ഓടിക്കൂടിയ നാട്ടുകാര്‍ കാറിനകത്തുണ്ടായിരുന്നവരെ പുറത്തെടുത്തു. മൂന്നു പേരേയും എടക്കഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകര്‍ മുതുവുട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ മുസ്തഫയെ പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കക്ക് മാറ്റി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.