പേജുകള്‍‌

2011, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നടത്തി

ചാവക്കാട്: അന്യായമായ ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് ടോള്‍ വിരുദ്ധ ആക്ക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ചേറ്റുവ ടോളിലേക്ക് മാര്‍ച്ച് നടത്തി. സമരം നടക്കുന്ന സമയത്ത് ചേറ്റുവ ടോളിലൂടെ പോയ വാഹനങ്ങളെ ടോളെടുപ്പിക്കാതെ സമരക്കാര്‍ കടത്തിവിട്ടു. 
ഫോട്ടോകള്‍: ഷജില്‍ ഒരുമനയൂര്‍ 
ഇന്നലെ രാവിലെ മൂന്നാംകല്ലില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ മുസ്ലീം ലീഗ്, എസ്ഡിപിഐ, പിഡിപി, സോളിഡാരിറ്റി, സോഷിലിസ്റ്റ് ജനത, ഗാന്ധി പീസ് ഫൌണ്ടേഷന്‍, ആള്‍ കേരളനിയമസഹായവേദി തുടങ്ങിയ സംഘടനകളാണ് പങ്കെടുത്തത്. ചേറ്റുവ ടോളിനടുത്ത് മാര്‍ച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ കുത്തിയിരുന്നു മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. ടി.എല്‍. സന്തോഷ് ഉദ്ഘാടനം ചെയ്തു. 

ആദം അധ്യക്ഷത വഹിച്ചു. പി.കെ. ബഷീര്‍, ഷിഹാബ് തങ്ങള്‍, ഷറഫുദ്ദീന്‍ മുനക്കക്കടവ്, റഹിമാന്‍ സേഠ്, സുരേഷ് തച്ചപുള്ളി, സി.ഐ. എഡിസണ്‍, സെയ്ത് വലിയകത്ത്, ഉബൈദ് വെളിച്ചെണ്ണപ്പടി, നവാസ്, മൊയ്നുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. മാര്‍ച്ചിന് സലാഹുദ്ദീന്‍, ഇബ്രാഹിം അഞ്ചങ്ങാടി, റൌഫ് ചാവക്കാട് നേതൃത്വം നല്‍കി. സിഐ: കെ.ടി. സലില്‍കുമാര്‍, എസ്ഐമാരായ എം. സുരേന്ദ്രന്‍, സജിന്‍ശശി എന്നിവരുടെ നേതൃത്വത്തില്‍ വന്‍പൊലീസ് സന്നാഹവും ഉണ്ടായിരുന്നു.


ടോള്‍ പിരിവിനെതിരെ മാര്‍ച്ച്: പ്രമുഖ പാര്‍ട്ടികള്‍ പങ്കെടുക്കാത്തതിനെതിരേ വ്യാപക പ്രതിഷേധം

ഒരുമനയൂര്‍: അന്യായമായി തുടരുന്ന ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലക്കണമെന്നാവശ്യപ്പെട്ട് ടോള്‍ വിരുദ്ധ ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ടോള്‍ ബൂത്തിലേക്ക് നടന്ന മാര്‍ച്ചില്‍ സി.പി.എം, കോണ്‍ഗ്രസ്, സി.പി.ഐ പോലുള്ള പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുക്കാത്തതിനെതിരെ ജനങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം.

കാല്‍ നൂറ്റാണ്ടായി തുടരുന്ന ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലാക്കണമെന്നാവശ്യം വ്യാപകമായിക്കൊണ്ടിരിക്കെ രണ്ടാഴ്ച മുന്‍പാണ് സ്വകാര്യ വ്യക്തിക്ക് കരാര്‍ നല്‍കിയത്.  എന്നാല്‍, നാട്ടുകാരായ ചില ഡ്രൈവര്‍മാര്‍ ടോള്‍ തുക നല്‍കിയിരുന്നില്ല. ഇതോടെ കരാറുകാരന്‍ പോലിസ് സഹായത്തോടെ പിരിവു നടത്തിയതാണ് സമരം വീണ്ടും ശക്തമാകുന്നതിന് കാരണമായത്.
എന്നാല്‍ പ്രതിഷേധം വ്യാപകമായിട്ടും സി.പി.എം, കോണ്‍ഗ്രസ് പോലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ടോള്‍ പിരിവിനെതിരേ രംഗത്തു വരാനോ മറ്റു സമരങ്ങളെ പിന്തുണക്കാനോ തയ്യാറായിട്ടില്ല.  കരാറുകാരനുമായുള്ള ചില പ്രാദേശിക നേതാക്കളുടെ അവിഹിത ബന്ധമാണ് ഇതിനു കാരണമെന്ന പ്രചാരണം ഇതോടെ ശക്തിപ്പെട്ടിരിക്കുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.