പേജുകള്‍‌

2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

പാവറട്ടി പഞ്ചായത്തിലെ അഞ്ചു വാര്‍ഡുകളില്‍ ശുദ്ധജലം മുടങ്ങി

പാവറട്ടി: മോട്ടോറുകള്‍ നശിക്കുകയും പൈപ്പുകള്‍ പൊട്ടുകയും ചെയ്തതിനെ തുടര്‍ന്നു പാവറട്ടി പഞ്ചായത്തിലെ അഞ്ചു വാര്‍ഡുകളില്‍ ശുദ്ധജലം മുടങ്ങി. ചുക്കുബസാര്‍, വെന്മേനാട് പുഞ്ചിരി നഗര്‍, കൈതമുക്ക്, പൈങ്കണ്ണിയൂര്‍ പ്രദേശങ്ങളിലാണ് ശുദ്ധജല വിതരണം മുടങ്ങിയത്.
പുഴയോടു ചേര്‍ന്ന പ്രദേശങ്ങളായതിനാല്‍ കനത്ത ഉപ്പുവെള്ള ഭീഷണിയാണ് ഇവിടെയുള്ളത്. പൈപ്പ് വെള്ളമാണ് നാട്ടുകാരുടെ പ്രധാന ആശ്രയം. ഇതു മുടങ്ങിയതോടെ നാട്ടുകാര്‍ വലഞ്ഞു. ഒന്‍പതാം വാര്‍ഡില്‍ കൈതമുക്ക് പൊതുകിണറിലെ മോട്ടോര്‍ തുരുമ്പെടുത്ത് നശിച്ചു. മോട്ടോറും പൈപ്പുമായി ബന്ധപ്പെടുത്തിയ ക്ളിപ്പിങ് പൊട്ടി. വെന്മേനാട് പുഞ്ചിരി നഗറിലെ പൊതുകിണറിലെ പമ്പ് സെറ്റിന്റെ വാള്‍വ് കേടായി.

കൈതമുക്ക് സെന്ററില്‍നിന്നു പോകുന്ന പൈപ്പ് ലൈനിന്റെ വാള്‍വ് ആരോ ഊരിയെടുത്തു മാറ്റിയതുമൂലം എട്ടാം വാര്‍ഡിലേക്കുള്ള ജലവിതരണവും മുടങ്ങി. എട്ടാം വാര്‍ഡില്‍ പലയിടങ്ങളിലായി 11 ടാപ്പുകളാണ് ഉള്ളത്. കൈതമുക്ക് കിണറില്‍ സ്ഥാപിച്ചിട്ടുള്ള പത്ത് എച്ച്പി മോട്ടോറിന്റെ പൈപ്പ് 13 റിങ് താഴ്ചയിലാണ് പൊട്ടിയിട്ടുള്ളത്. കിണറില്‍ നിറയെ വെള്ളമുള്ളതിനാല്‍ അറ്റകുറ്റപ്പണി ചെയ്യുന്നത് ക്ളേശകരമായി. ജലവിതരണം തടസപ്പെട്ടതിനെ തുടര്‍ന്നു നാട്ടുകാര്‍ പഞ്ചായത്ത് അധികൃതര്‍ക്കും ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയെങ്കിലും പ്രശ്നപരിഹാരത്തിനു നടപടി ഉണ്ടായിട്ടില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.