പേജുകള്‍‌

2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

മരണശേഷം ശരീരവും അവയവങ്ങളും ദാനംചെയ്ത് ഇരിങ്ങപ്പുറം ഗ്രാമം മാതൃകയാകുന്നു


ഗുരുവായൂര്‍: മരണശേഷം ശരീരവും അവയവങ്ങളും ദാനംചെയ്ത്് ഇരിങ്ങപ്പുറം ഗ്രാമത്തിലെ യുവാക്കള്‍ മാതൃകയാകുന്നു. ഗുരുവായൂര്‍ നഗരസഭയിലെ ഇരിങ്ങപ്പുറം പ്രദേശത്തുള്ള യുവാക്കുളുടെ ശ്രമഫലമായി 30പേരാണ ് ശരീരവും അവയവങ്ങളും മരണാനന്തരം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി നല്‍കാനും അവയവങ്ങള്‍ ദാനം ചെയ്യാനുമുള്ള സമ്മതപത്രത്തില്‍ ഒപ്പുവെച്ചത്.

സമ്മതപത്ര ഏറ്റുവാങ്ങല്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്ന ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ ടി ടി ശിവദാസ് അടക്കം നാല് പേര്‍ ചടങ്ങില്‍ ശരീരദാനത്തിന് തയ്യാറായി വന്നു.ഇവരുടെ സമ്മതപത്രം ചടങ്ങിനുശേഷം ഒപ്പുവച്ചു. സമ്മതപത്രം സമര്‍പ്പിച്ച 30 പേരില്‍ രണ്ടുകുടുംബങ്ങളിലെ മുഴുവന്‍ അംഗങ്ങളും ശരീരദാനത്തിന് തയ്യാറായിട്ടുണ്ട്.

ലൈബ്രറി കൌണ്‍സില്‍ നേതാവും കോട്ടപ്പടി സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് കര്‍ണ്ണംക്കോട്ട് വിജയനും ഭാര്യമല്ലികയും മകനും ഡി വൈ എഫ് ഐ ചാവക്കാട് ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റുമായ കെ വി വിവിധ്,മറ്റൊരുമകനായ വിമല്‍ എന്നിവും കര്‍ഷക തോഴിലാളി യൂണിയന്‍ നേതാവും സിപിഐ എം പൂക്കോട് ലോക്കല്‍ കമ്മിറ്റിയംഗവുമായ ടി എസ് ഷനില്‍,അച്ചന്‍ തറയില്‍ സുകുമാരന്‍,അമ്മ തങ്കമണി,ഭാര്യ ധന്യ എന്നിവരുമാണ് കുടുംബസമേതം ശരീരദാനത്തിന് തയ്യാറായിരിക്കുന്നത്.

ഇരിങ്ങപ്പുറം ഗ്രാമീണ വായനശാല സംഘടിപ്പിച്ച സമ്മതപത്ര ഏറ്റുവാങ്ങല്‍ ചടങ്ങ് കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ ടി ടി ശിവദാസ് അദ്യക്ഷനായി.കോഴിക്കോട് ഹ്യൂമണ്‍ ഓര്‍ഗന്‍ പ്രൊക്യൂയര്‍മെന്റ് എഡ്യൂകേഷന്‍ ട്രസ്റികെ വി സുദര്‍ശ്ശനന്‍ നായര്‍ ക്ളാസ്സെടുത്തു.

സംസ്ഥാന ലൈബ്രറി കൌണ്‍സില്‍ എക്സൂക്യൂട്ടീവംഗം പ്രൊഫ.കെ യു അരുണന്‍,നഗരസഭാ വൈസ് ചെയര്‍പേര്‍സണ്‍ രമണി പ്രേംനാധ്,വിദ്യഭ്യാസ സ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി വിനോദ്,താലൂക്ക് ലൈബ്രറി കമ്മിറ്റി സെക്രട്ടറി കെ കെ വിജയന്‍,കൌണ്‍സിലര്‍മാരായ എ എസ് മനോജ്,ദീപ ബാബുരാജ്,ഷൈനി ഷൈന്‍ എന്നിവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.