പേജുകള്‍‌

2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

കഞ്ചാവ്: ചാവക്കാട്ട് സ്ത്രീയടക്കം രണ്ടുപേര്‍ പിടിയില്‍


ചാവക്കാട്: തീരഭാഗത്തെ കഞ്ചാവുമാഫിയ സംഘത്തിലെ സ്ത്രീയടക്കമുള്ള രണ്ടംഗസംഘത്തെ പോലീസ് പിടികൂടി. അഞ്ചങ്ങാടി പുളിക്കല്‍ വീട്ടില്‍ നാസര്‍ (35), അഞ്ചങ്ങാടി പണിക്കവീട്ടില്‍ സുഹറ (48) എന്നിവരെയാണ് ചാവക്കാട് എസ്ഐ എം. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഇന്നുരാവിലെ അറസ്റു ചെയ്തത്. 

ഏനാമാവ് റോഡില്‍ ബൈപാസ് ജംഗ്ഷനില്‍ കഞ്ചാവ് സുഹറയ്ക്ക് നാസര്‍ കൈമാറുന്നതിനിടയിലാണ് നാടകീയമായി പോലീസ് ഇരുവരെയും പിടികൂടിയത്. സംഘത്തില്‍നിന്നും 100 ഗ്രാമിലധികം കഞ്ചാവ് പിടിച്ചെടുത്തു. അഞ്ചങ്ങാടി, കടപ്പുറം, ചാവക്കാട് തീരമേഖലകളിലെ പ്രമുഖ കഞ്ചാവു വില്‍പ്പനക്കാരാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. പാലക്കാട്ടുനിന്നും കൊണ്ടുവരുന്ന കഞ്ചാവ് ചില്ലറ വില്പനക്കാര്‍ക്ക് കൈമാറുന്നത് നാസറാണ്. ലോട്ടറി കച്ചവടത്തിന്റെ മറവിലാണ് സുഹറ കഞ്ചാവിന്റെ ചില്ലറ വില്പന നടത്തുന്നത്. നാസര്‍ നിരവധി കേസുകളില്‍ പ്രതിയാണ്. കഞ്ചാവ് വില്‍പ്പന കേസിലും ഇയാളെ മുമ്പും പിടികൂടിയിട്ടുണ്ട്. ബൈപാസ് ജംഗ്ഷനില്‍ കഞ്ചാവ് കൈമാറ്റം നടക്കുന്നുണ്െടന്ന രഹസ്യവിവരം ചാവക്കാട് സിഐ കെ.ടി. സലിന്‍കുമാറിനു ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് കെണിയൊരുക്കി സംഘാംഗങ്ങളെ പിടികൂടിയത്. പ്രതികളെ ഇന്ന് ഉച്ചതിരിഞ്ഞ് കോടതിയില്‍ ഹാജരാക്കും. സിവില്‍ പോലീസ് ഓഫീസര്‍മാരായ രമണന്‍, സാജന്‍, സൈറബാനു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.