പേജുകള്‍‌

2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

ഷെല്‍ട്ടര്‍ സ്നേഹനിധി 15-ആം ഘട്ടം ആരംഭിച്ചു

പി.കെ.ബഷീര്‍ അഞ്ചങ്ങാടി
ചാവക്കാട്: ജീവ കാരുണ്യ മേഘലകളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചുവരുന്ന ഷെല്‍ട്ടര്‍ എ ട്രസ്റ്റ്‌ ഫോര്‍ പീപ്പിള്‍ നടപ്പിലാക്കി വരുന്ന പ്രതിമാസ പെന്‍ഷന്‍ പദ്ധതി സ്നേഹനിധി 15-ആം ഘട്ടം കെ എം സി സി അബുദബി സിക്രട്ടറി കെ.കെ ഹംസക്കുട്ടി ഉദ്ഘാടനം ചെയ്തു.

സമൂഹത്തിലെ നിര്‍ദ്ധനരും, 60 വയസ്സ് കഴിഞ്ഞ ആണ്‍മക്കള്‍ ഇല്ലാത്ത വിധവകള്‍ക്കുമാണ്   സ്നേഹനിധി പദ്ധതി പ്രാകാരം പ്രതിമാസം 250 രൂപ വീതം പെന്‍ഷന്‍ നല്‍കുന്നത്.

സാമ്പത്തികമായി അനുഗ്രഹിക്കപെട്ട ഏതാനും വ്യക്തികളാണ് ഷെല്‍ട്ടറിലൂടെ അമ്മമാര്‍ക്കുള്ള പെന്ഷനുള്ള ധന സഹായം നല്‍കുന്നത്. ഇപ്പോള്‍ 120 പേര്‍ക്കാണ് ധന സഹായം നല്‍കിവരുന്നത്. 

തെക്കരകത്ത് കരീം ഹാജിയുടെ അദ്ധ്യക്ഷതയില്‍ കടപ്പുറം കുടുംബശ്രീ ഹാളില്‍ നടന്ന ചടങ്ങില്‍ ട്രസ്റ്റ്‌ ജനറല്‍  സിക്രട്ടറി പി.കെ.ബഷീര്‍, എം.എ.അബൂബക്കര്‍ ഹാജി, എ.കെ.ഫാറൂഖ് ഹാജി, ആര്‍.എസ്.മുഹമ്മദ്‌ മോന്‍, ഇ.പി.മൂസകുട്ടി ഹാജി, വി.കെ.ഹംസ വട്ടേക്കാട്, സി.എം.ബദറുദ്ധീന്‍, മാമ്മദ്‌ വടക്കൂട്ട്‌, സി.സി.മുഹമ്മദ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.