പേജുകള്‍‌

2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

സ്നേഹതീരത്ത്‌ കുളിക്കാനിറങ്ങിയ അച്ഛനും മകനും ഒഴുകിപ്പോയി; ലൈഫ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി

തളിക്കുളം: സ്നേഹതീരത്ത്‌ കുളിക്കാനിറങ്ങിയ അച്ഛനും മകനും ശക്തമായ തിരയില്‍പ്പെട്ട് കടലിലേക്ക് ഒഴുകിപ്പോയി. മരണത്തോട് മല്ലടിച്ചുകൊണ്ടിരുന്ന ഇവരെ ലൈഫ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി. കൊടകര സ്വദേശി മുന്നയില്‍ നന്ദകുമാരന്‍നായര്‍ (59), സുനില്‍ (23) എന്നിവരാണ് തിരയില്‍പ്പെട്ട് ഒഴുകിപോയത്. കുടുംബാംഗങ്ങളോടൊത്ത് കടല്‍ കാണാന്‍ എത്തിയതായിരുന്നു ഇവര്‍. 

സ്നേഹതീരത്തെ കടലില്‍ കുളിക്കാനിറങ്ങുന്നത് നിരോധിച്ച് തീരത്ത് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്െടങ്കിലും കടല്‍ കാണാന്‍ എത്തുന്നവര്‍ ഇത് ഗൌനിക്കാറില്ല. ഇന്നലെ അവധിദിനമായതിനാല്‍ നിരവധിപേരാണ് സ്നേഹതീരം പാര്‍ക്കിലേക്കും ബീച്ചിലേക്കും എത്തിയിരുന്നത്. 

പടിഞ്ഞാറെ ഭാഗത്തെ കടല്‍ഭിത്തിക്ക് അരുകിലൂടെ ഒഴിഞ്ഞുകിടക്കുന്ന തീരത്തുനിന്ന് മകന്‍ സുനിലാണ് ആദ്യം കുളിക്കാനിറങ്ങിയത്. 

ശക്തമായ തിരയില്‍പ്പെട്ട് സുനില്‍ ഒഴുകിപോകുന്നതുകണ്ട് തൊട്ടടുത്ത് കുളിച്ചുകൊണ്ട് നിന്നിരുന്ന നന്ദകുമാരന്‍നായര്‍ സുനിലിനെ രക്ഷിക്കാന്‍ കടലിലേക്ക് ഇറങ്ങുകയായിരുന്നു. രണ്ടുപേരും ശക്തമായ തിരയില്‍ കടലിലേക്ക് ഒഴുകിപോയി. 

ഇവരോടൊപ്പം വന്ന സ്ത്രീകളും കുട്ടികളും നിലവിളിച്ചതിനെത്തുടര്‍ന്ന് ലൈഫ് ഗാര്‍ഡന്‍മാരായ കെ.ജി. ഐസക്, ബിനോയ് എന്നിവര്‍ കടലിലേക്ക് എടുത്ത് ചാടി തിരകളില്‍നിന്ന് അച്ഛനെയും മകനെയും രക്ഷപ്പെടുത്തുകയായിരുന്നു. പ്രഥമശുശ്രൂഷ നല്‍കിയാണ് ഇവരെ വിട്ടയച്ചത്. 

ഒന്നരമാസംമുമ്പ് സ്നേഹതീരത്ത് കുളിക്കാനിറങ്ങി മനക്കൊടി സ്വദേശിയായിരുന്ന യുവാവ് മരിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് കടലില്‍ കുളിക്കുന്നത് ഗ്രാമപഞ്ചായത്ത് അധികൃതര്‍ വിലക്കിയിട്ടുള്ളത്. അവധിദിവസങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ ലൈഫ് ഗാര്‍ഡന്‍മാരും ഇവിടെയില്ല. 

1 അഭിപ്രായം:

  1. Athe vinodhamaavaam. Saareerika, maanaseekarogyangalkku aayathu avasyam avasyamaanuthaanum. ennal aayathu sontham jeevithathinupolum beeshani uyaruthunna reethiyilottu valarthi valuthaakkunnathu ere viddithamaanu ketto?

    മറുപടിഇല്ലാതാക്കൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.