പേജുകള്‍‌

2011, ഓഗസ്റ്റ് 14, ഞായറാഴ്‌ച

ലൈഫ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി സൌജന്യ ആംബുലന്‍സ് സര്‍വീസ് പ്രാവര്‍ത്തികമാക്കി


പാവറട്ടി: ജാതി-മത-രാഷ്ട്രീയ-സാമൂഹിക ചിന്തകള്‍ക്ക് അതീതമായി മനുഷ്യജീവനല്‍ മഹത്വം കണ്െടത്തി ലൈഫ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി സൌജന്യ ആംബുലന്‍സ് സര്‍വീസ് പ്രാവര്‍ത്തികമാക്കി. കേരള സഹകരണ വകുപ്പ് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയപ്രവര്‍ത്തനങ്ങള്െക്കാളും മനുഷ്യസേവനത്തിനു ഊന്നല്‍ നല്‍കണം. ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ക്ക് മുന്‍കൈ എടുത്തു പ്രവര്‍ത്തിക്കന്നതാണ് യഥാര്‍ഥ വികസനരാഷ്ട്രീയമെന്ന് മന്ത്രി പറഞ്ഞു. 

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ കമാന്‍ഡ് ആയി പ്രവര്‍ത്തിക്കുകയും ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ സേനാമെഡല്‍ കരസ്ഥമാക്കുകയും ചെയ്ത പി ഡി ജോയിയുടെതാണ് ആശയം. അകാലത്ത് വിട്ടുപിരിഞ്ഞ അദ്ദേഹത്തിന്റെ ഓര്‍മ്മക്കും വേണ്ടിയാണ് ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചത്. മണലൂര്‍ എം.എല്‍.എ പി എ മാധവന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. 

ആംബുലന്‍സ് താക്കോല്‍ദാനം ചിറ്റാട്ടുകര ഇടവകവികാരി ഫാ. ആന്‍ഡ്രൂസ് കുറ്റിക്കാട്ട് നിര്‍വഹിച്ചു.—സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം ബേബി ജോണ്‍, അഡ്വ. ബി ഗോപാലകൃഷ്ണന്‍, വര്‍ഗീസ് മാനത്തില്‍. ജിയോഫോക്സ്, സ്വാമി പുരുഷോത്തമാനന്ദ സരസ്വതി, ഖാലിദ് സ ആദി, സി എഫ് രാജന്‍, ടി വി ഹരിദാസന്‍, പി കെ രാജന്‍, ജസ്റിന്‍ ജേക്കബ്, ഗണേശന്‍ കരുമത്തില്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.