പേജുകള്‍‌

2011, ഓഗസ്റ്റ് 7, ഞായറാഴ്‌ച

കെട്ടിട നിര്‍മാണച്ചട്ടം: ഗുരുവായൂര്‍ നഗരസഭാ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്


ഗുരുവായൂര്‍: നിര്‍മാണച്ചട്ടം പാലിക്കാതെ കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയെന്ന പരാതിയില്‍ ഗുരുവായൂര്‍ നഗരസഭാ ഓഫീസില്‍ വിജിലന്‍സ് സംഘം റെയ്ഡ് നടത്തി. വിജിലന്‍സ് ഡിവൈ.എസ.്പി. ജോതിഷ്‌കുമാറിന്റെയും സി.ഐ. സലീഷ് എന്‍.ശങ്കറിന്റെയും നേതൃത്വത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് പരിശോധന തുടങ്ങി.
അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് മുനിസിപ്പല്‍ എന്‍ജിനീയറുടെ ക്യാബിനിലെ ഫയലുകളെല്ലാം വിജിലന്‍സ് സംഘം പരിശോധിച്ചു.

ഗുരുവായൂരിലും പരിസരപ്രദേശങ്ങളിലും വില്ലകള്‍ പണിതിട്ടുള്ള പ്രമുഖ നിര്‍മാണ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിവിട്ട് അനുമതി നല്‍കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഈ സ്ഥാപനത്തിന് ജില്ലാ ടൗണ്‍ പ്ലാനറുടെ ലേ-ഔട്ട് അനുമതി വാങ്ങിയല്ല വില്ലകള്‍ പണിയാന്‍ നഗരസഭ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് വിജിലന്‍സ് സംഘം കണ്ടെത്തി. പാവപ്പെട്ടവര്‍ക്ക് അഞ്ച് സെന്റില്‍ താഴെ സ്ഥലത്ത് വീട് പണിയാനുള്ള ആനുലൂക്യങ്ങള്‍ വില്ലകള്‍ക്കും നല്‍കിയതായും തെളിഞ്ഞിട്ടുണ്ട്.

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കുറവുള്ള സ്ഥലങ്ങളില്‍പ്പോലും വില്ലകള്‍ പണിയാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും തെളിഞ്ഞതായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വില്ലകളുടെ ഡ്രയിനേജ് സംവിധാനമടക്കമുള്ളവ നിയമപരമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

കണ്ടാണശ്ശേരി പഞ്ചായത്തിലും റെയ്ഡ് നടത്തുകയുണ്ടായി. രണ്ടിടത്തും ഫയലുകള്‍ പരിശോധിച്ചു. അനധികൃതമായി അനുമതി നല്‍കിയിട്ടുള്ള നിര്‍മാണസ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ചു.

ഡിവൈ.എസ.്പി. ക്കും സി.ഐ.ക്കും പുറമേ പി.ഡബ്ലിയു.ഡി. (ബില്‍ഡിങ്) എന്‍ജിനീയര്‍മാര്‍ എ.പി. വത്സല, പോലീസ് ഉദ്യോഗസ്ഥരായ ടി.വി. സജീവന്‍, നന്ദകുമാര്‍, ഹരിഹരസൂനു, കിഷോര്‍ ബാബു, സുകുമാരന്‍ എന്നിവരും ഉണ്ടായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.