പേജുകള്‍‌

2011, ഓഗസ്റ്റ് 7, ഞായറാഴ്‌ച

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെള്ളി ഉപയോഗിച്ച് പൊതിഞ്ഞ തൂണുകള്‍ തിങ്കളാഴ്ച ഗുരുവായൂരപ്പന് സമര്‍പ്പിക്കും

ഗുരുവായൂര്‍: ക്ഷേത്രം കിഴക്കേഗോപുരത്തിന് മുന്നിലുള്ള ആറ് കരിങ്കല്‍ത്തൂണുകള്‍ക്ക് വെള്ളിപ്രഭ. നൂറുകിലോ വെള്ളി ഉപയോഗിച്ച് പൊതിഞ്ഞ തൂണുകള്‍ തിങ്കളാഴ്ച ഗുരുവായൂരപ്പന് സമര്‍പ്പിക്കും. കുംഭകോണത്തിലെ ശില്പികള്‍ വെള്ളി പൊതിയുന്ന പണി പൂര്‍ത്തിയാക്കി ശനിയാഴ്ച സന്ധ്യയ്ക്ക് ഗുരുവായൂരപ്പന് മുന്നില്‍ നമസ്‌കരിച്ച് വണങ്ങി.

60 ലക്ഷത്തോളം രൂപ ചെലവ് ചെയ്ത് കുംഭകോണം ഗുരുവായൂരപ്പ ഭക്തസേവാസംഘമാണ് തൂണുകള്‍ വെള്ളിപൊതിഞ്ഞ് വഴിപാടായി സമര്‍പ്പിക്കുന്നത്.

തിങ്കളാഴ്ച രാവിലെ ശീവേലിക്കുശേഷമാണ് സമര്‍പ്പണം. തൂണുകളിലെ വിളക്കും പാവവിളക്കുകളും നറുനെയ്യ് നിറച്ച് തെളിയിക്കുന്നതോടെ സമര്‍പ്പണച്ചടങ്ങ് നടക്കും. സേവാസംഘം ഭാരവാഹികളും ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം. രഘുരാമന്‍, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി.വി. സോമസുന്ദരന്‍ എന്നിവരും ചടങ്ങിന് നേതൃത്വം നല്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.