പേജുകള്‍‌

2011, ഓഗസ്റ്റ് 14, ഞായറാഴ്‌ച

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ പിന്നിട്ടു: കുടിവെള്ള സംഭരണി ഇപ്പോഴും നോക്കുകുത്തി

പാവറട്ടി: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും എളവള്ളി പഞ്ചായത്ത് ഓഫീസ് വളപ്പില്‍ സ്ഥാപിച്ച കുടിവെള്ള സംഭരണി നോക്കുത്തിയാവുന്നു. ചാലിശേരി-പാവറട്ടി പദ്ധതിയുടെ ഭാഗമായി എളവള്ളി പഞ്ചായത്തിലേക്ക് ശുദ്ധജലം വിതരണം ചെയ്യാന്‍ നിര്‍മിച്ചതായിരുന്നു സംഭരണി. 

എന്നാല്‍ ചാലിശേരി-പാവറട്ടി പദ്ധതിയില്‍ നിന്ന് പാവറട്ടിയും എളവള്ളിയുമടക്കം എട്ടു പഞ്ചായത്തുകളെ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് നിര്‍മാണം പൂര്‍ത്തിയാക്കിയ സംഭരണി നോക്കുകുത്തിയാവാന്‍ കാരണമായത്. കുടിവെള്ളക്ഷാമം രൂക്ഷമായ എളവള്ളിയല്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് സംഭരണി ഉപയോഗപ്രദമാക്കാന്‍ ഭരണ സമിതി തീരുമാനിക്കുകയും കടവല്ലൂര്‍ ഫ്രോണ്ടിയര്‍ പാലത്തിന് സമീപം 16 കോല്‍ താഴ്ചയില്‍ കിണര്‍ കുഴിച്ച് സംഭരണിയിലേക്ക് വെള്ളം എത്തിക്കുന്നതിന് പൈപ്പ് ലൈന്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്തു. 

എന്നാല്‍ ശുദ്ധജല വിതരണം മാത്രം നടന്നില്ല. ശക്തമായ വെയിലില്‍ സംഭരണിക്ക് വിള്ളല്‍ നേരിടുകയും സിമന്റ് പാളികള്‍ അടരുകയും ചെയ്തിട്ടുണ്ട്. മേഖലയിലെ ശുദ്ധജല ക്ഷാമം രൂക്ഷമായതോടെ അനാഥമായ ഈ പദ്ധതിയെ കുറിച്ച് ആലോചിക്കാതെ പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള ചിന്തയിലാണ് അധികൃതര്‍. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.