പേജുകള്‍‌

2011, ഓഗസ്റ്റ് 13, ശനിയാഴ്‌ച

ഗുരുവായൂരിലെ പത്മനാഭോ മരപ്രഭു ശില്പത്തിന് ചുറ്റും മഹാധ്യാന ഗുരുക്കന്മാരുടെ ധ്യാനശിരസ്സുകള്‍ സ്ഥാപിച്ചു

ഗുരുവായൂര്‍: പിച്ചളയില്‍ നിര്‍മിച്ച കനകപ്രഭാമണ്ഡലം ചാരുതപകരുന്ന ഗുരുവായൂരിലെ പത്മനാഭോ മരപ്രഭു ശില്പത്തിന് ചുറ്റും മഹാധ്യാന ഗുരുക്കന്മാരുടെ ധ്യാനശിരസ്സുകള്‍ സ്ഥാപിച്ചു. സിദ്ധഋഷിമുനികുലത്തിന്റെ പ്രതീകാത്മകമായാണ് ഏകാഗ്രതയും ധ്യാനവും പകരുന്നവയാണ് ധ്യാനഗുരു ശിരസ്സുകളെന്ന് ശില്പി മംഗലപ്പുഴ രാമചന്ദ്രന്‍ പറഞ്ഞു.
മരപ്രഭു ശില്പത്തിനു ചുറ്റും കരിങ്കല്‍ നടപ്പാതയുടെ നിര്‍മാണവും തുടങ്ങി. കനകപ്രഭാമണ്ഡലം സപ്തംബര്‍ നാലിന് സമര്‍പ്പിക്കും.

ശ്രീശക്തി പേപ്പര്‍മില്‍സ് ഉടമ എസ്. രാജകുമാറാണ് കനകപ്രഭ നിര്‍മിച്ച് വഴിപാടായി സമര്‍പ്പിക്കുന്നത്. കനകപ്രഭയുടെ പിച്ചളപ്പണിയുടെ ശില്പി മാന്നാര്‍ ഗണേശന്‍ ആചാരിയാണ്. സ്വര്‍ണവര്‍ണത്തിലുള്ള സര്‍പ്പങ്ങള്‍, പലതരം തേനീച്ചകള്‍, വിവിധ പക്ഷികള്‍ എന്നിവകൂടി മരപ്രഭു ശില്പത്തിലുണ്ടെന്ന് ശില്പനിര്‍മാണത്തിന് നേതൃത്വം നല്‍കിയ ശില്പി സൂചിപ്പിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.