പേജുകള്‍‌

2011, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ശിഹാബ് തങ്ങള്‍ അനുസ്മരണവും തര്‍ബിയത്ത് ക്ലാസ്സും നടത്തി

ചാവക്കാട്: പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങള്‍ അനുസ്മരണവും തര്‍ബിയത്ത് ക്ലാസ്സും ഇഫ്താര്‍ സംഗമവും നടത്തി. മുസ്ലിംലീഗ് ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ സമ്മേളനം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ .സലാം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ. മഹ്ബൂബലി അധ്യക്ഷനായി.

എന്‍.ടി.ഹംസ, ആര്‍.വി. അബ്ദുള്‍റഹീം, എം.വി. ഷക്കീര്‍, പി.കെ. ചേക്കു, ബി.കെ. സുബൈര്‍ തങ്ങള്‍, ജലീല്‍ വലിയകത്ത്, നൂര്‍മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. വൈകീട്ട് നടന്ന പരിപാടിയില്‍ പി.സി. അബ്ദുമോന്‍ അധ്യക്ഷനായി. ടി.എം. ഇല്ല്യാസ്, അബൂബക്കര്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു. സമാപന അനുസ്മരണസമ്മേളനം കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. വി.കെ. ഷാഹു അധ്യക്ഷനായി. പാലയൂര്‍ മാര്‍തോമ അതിരൂപതാ തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ. ബര്‍ണാര്‍ഡ് തട്ടില്‍, ബി.കെ. അയ്യപ്പക്കുട്ടി, സുലൈമു വലിയകത്ത്, ആര്‍.ബി. ബഷീര്‍, കെ.കെ. ഹംസക്കുട്ടി, പി.എ .ശാഹുല്‍ഹമീദ്, പി.കെ. ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.