കെ എം അക് ബര്‍
ചാവക്കാട്:
കടപ്പുറം പഞ്ചായത്ത് ഐ.എസ്.എം ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി ഉദ്ഘാടന ചടങ്ങില്‍
നിന്നും അഞ്ച് മുസ്ലിം ലീഗ് അംഗങ്ങള്‍ വിട്ടു നിന്നു. മുസ്ലിം ലീഗ് അംഗങ്ങളായ എ കെ
അബ്ദുള്‍ കരീം, ജമീല ബഷീര്‍, ആര്‍ കെ ഇസ്മായില്‍, സുഹറാബി പുളിക്കല്‍, ആര്‍ എസ്
മുഹമ്മദ് മോന്‍ എന്നിവരാണ് ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടു നിന്നത്.
കോളനിപടിയിലെ
ഡിസ്പന്‍സറിയിലേക്ക് അഞ്ചാങ്ങാടിയിലുള്ള ആയുര്‍വ്വേദ ഡിസ്പന്‍സറിയില്‍ നിന്നും
മരുന്നുകളും ഫര്‍ണീച്ചറുകളും കടത്തിക്കൊണ്ടു പോയത് സംബന്ധിച്ച് പ്രസിഡന്റിനും വൈസ്
പ്രസിഡന്റിനുമെതിരെ പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും പ്രതിഷേധമുയര്‍ത്തിയിരുന്നു.
ഇതു സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് ലീഗ് അംഗങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍
പങ്കെടുക്കാതിരുന്നതിന് കാരണമായിട്ടുള്ളത്. എന്നാല്‍ റംല അഷറഫ്, മണി കോന്നേടത്ത്,
ബി ടി പൂക്കേയ തങ്ങള്‍ എന്നീ ലീഗ് അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.