കെ എം അക് ബര്‍
ചാവക്കാട്: മുന്‍ മന്ത്രി എ കെ ബാലനെ പൊട്ടന്‍ എന്നു വിളിച്ച് ആക്ഷേപിച്ചവര്‍ ഇപ്പോള്‍ കേരള ജനതയെ പൊട്ടന്‍മാരാക്കുകയാണെന്ന് സി.പി.എം സംസ്ഥാന കമ്മറ്റി അംഗം പി ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. നഗരസഭ ചെയര്‍മാനായിരിക്കെ കുത്തേറ്റു മരിച്ച കെ പി വല്‍സലന്‍ ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ത്രിയായിരിക്കെ ബാലന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് തെളിയുകയാണെന്നും കേരളം ഇരുട്ടിലേക്ക് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍മാരായ എ കെ സതീരത്നം, ടി ടി ശിവദാസ്, കൃഷ്ണന്‍, എന്‍ കെ അക്ബര്‍, എം ആര്‍ രാധാകൃഷ്ണന്‍, കെ എച്ച് സലാം, പി വി സുരേഷ്, എ എച്ച് അക്ബര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.