പേജുകള്‍‌

2013, ഏപ്രിൽ 26, വെള്ളിയാഴ്‌ച

പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി


കെ എം അക് ബര്‍ 
ചാവക്കാട്: കണ്ണൂര്‍ നാറാത്ത് യോഗാഭ്യാസം നടത്തുകയായിരുന്ന പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ നടപടിയില്‍ പ്രതിഷേധം വ്യാപകമായിരിക്കെ കോഴിക്കോട്ടെ പോപുലര്‍ ഫ്രണ്ട് സംസ്ഥാന ഓഫീസില്‍ പോലിസ് നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചാവക്കാട് നഗരത്തില്‍ പ്രകടനം നടത്തി.
ചാവക്കാട് വടക്കെ ബൈപാസില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി സെന്ററില്‍ സമാപിച്ചു. ജില്ലാ പ്രസിഡന്റ് പി കെ അബ്ദുള്‍ ലത്തീഫ്, ഡിവിഷന്‍ പ്രസിഡന്റ് സിദ്ദീഖുല്‍ അക്ബര്‍, സെക്രട്ടറി കെ ബി ഷാഫി, ഏരിയ പ്രസിഡന്റ് അബ്ദുള്‍ നാസര്‍ നേതൃത്വം നല്‍കി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.