ഗുരുവായൂര്: ക്ഷേത്ര തീര്‍ഥക്കുളത്തിലെ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. ചൂട് വര്‍ധിച്ചതോടെയാണ് ക്ഷേത്രക്കുളത്തിലെ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. രണ്ടുദിവസമായി മത്സ്യങ്ങള്‍ ചത്തുപൊങ്ങിയിരുന്നെങ്കിലും ഇന്നലെ രാവിലെയാണ് കൂട്ടത്തോടെ ചത്തുപൊങ്ങിയത്. ദേവസ്വം ആരോഗ്യവിഭാഗം ജീവനക്കാര്‍ ചത്ത മത്സ്യങ്ങളെ ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗത്ത് ക്ഷേത്രം വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്ത് ചെറിയ കുഴിയെടുത്ത് മൂടി.
കുളത്തില്‍ ഉപ്പുരസം കുറഞ്ഞ് ഓക്സിജന്‍ ലഭിക്കാതായതാണ് സംഭവത്തിനു കാരണമെന്ന് ആരോഗ്യവിഭാഗം പറഞ്ഞു. കുളം വൃത്തിയാക്കി കൂടുതല്‍ വെള്ളം നിറക്കാനുള്ള ആലോചനയിലാണ് ദേവസ്വം. ലക്ഷങ്ങള്‍ ചെലവഴിച്ച് കുളം ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനം സ്ഥാപിച്ചിട്ടുണ്െടങ്കിലും വര്‍ ഷങ്ങളായി ഇത് പ്രവര്‍ത്തന രഹിതമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.