കെ എം അക് ബര്‍
കടപ്പുറം: എസ്.ഡി.പി.ഐ രണ്ടാം ഭൂസമര പ്രചാരണത്തോടനുബന്ധിച്ച് കടപ്പുറം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി. ഗുരുവായൂര്‍ നിയോജക മണ്ഡലം സെക്രട്ടറി നഫാസ് കോഞ്ചാടത്ത്, ജാഥാ ക്യാപ്റ്റന്‍ ഇബ്രാഹിം പുളിക്കലിന് പതാക കൈമാറി പദയാത്ര ഫ്ളാഗ് ഓഫ് ചെയ്തു.
കടപ്പുറം തൊട്ടാപ്പ് ലൈറ്റ്ഹൌസ് പരിസരത്ത് നിന്നും ആരംഭിച്ച പദയാത്ര അഞ്ചങ്ങാടി സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം എസ്.ഡി.പി.ഐ പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അക്ബര്‍ എടക്കഴിയൂര്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം പുളിക്കല്‍ അധ്യക്ഷത വഹിച്ചു. ശശി പഞ്ചവടി മുഖ്യ പ്രഭാഷണം നടത്തി. മധുസൂദനന്‍, മനാഫ് ചാലില്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.