പേജുകള്‍‌

2013, ഏപ്രിൽ 20, ശനിയാഴ്‌ച

ശുദ്ധ ജല ക്ഷാമം: ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ മുഴുവന്‍ ടാങ്കര്‍ ലോറികളിലും വെള്ളമെത്തിക്കാന്‍ തീരുമാനം

കെ എം അക് ബര്‍ 
ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ ശുദ്ധ ജല ക്ഷാമം നേരിടുന്ന മുഴുവന്‍ സ്ഥലങ്ങളിലും ടാങ്കര്‍ ലോറികളിലും വെള്ളമെത്തിക്കാന്‍ തീരുമാനം. വരള്‍ച്ചയെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത നടന്ന ഗുരുവായൂര്‍ മണ്ഡലം തല യോഗത്തിലാണ് തീരുമാനം.


ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും മുന്‍കൂറായി അര ലക്ഷം രൂപ നല്‍കും. ഇത് ചെലവഴിക്കുന്ന മുറക്ക് ആവശ്യമായ തുക വീണ്ടും നല്‍കും. ചെലവിന്റെ കണക്കുകള്‍ തദ്ദേശഭരണ സെക്രട്ടറിമാരും ബന്ധപ്പെട്ട ജനപ്രതിനിധികളും ഒപ്പിട്ട് താലൂക്ക് ഓഫീസില്‍ നല്‍കണം. ഹൃസ്വകാല പദ്ധതികള്‍ക്കാവശ്യമായ പണവും വരള്‍ച്ചാ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും നല്‍കും. ഓരോ പഞ്ചായത്തുകളിലും നഗരസഭകളിലും നടപ്പിലാക്കേണ്ട അടിയന്തിര പദ്ധതികളെ കുറിച്ച് വിവരം നല്‍കാന്‍ യോഗത്തില്‍ അറിയിച്ചു. ശുദ്ധജല പദ്ധതികള്‍ക്കാവശ്യമായ വൈദ്യുത ലൈന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണര്‍ ഡി സുധ, നഗരസഭ ചെയര്‍മാന്‍മാരായ എ കെ സതീരത്നം, ടി ടി ശിവദാസന്‍, തഹസില്‍ദാര്‍ വി എ മുഹമ്മദ് റഫീഖ്, ചാവക്കാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈനി ഷാജി, ജില്ലാ പഞ്ചായത്ത് അംഗം ആര്‍ പി ബഷീര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ കമറുദ്ദീന്‍, ശുഭ സുനില്‍, അംഗങ്ങളായ കെ ജെ ചാക്കോ, ശോഭ പ്രേമന്‍ സംസാരിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.