ഏങ്ങണ്ടിയൂര്‍
: ഗ്രാമങ്ങളില്‍നിന്ന് കായിക പ്രതിഭകളെ കണ്െടത്തി പ്രോത്സാഹിപ്പിച്ചെടുത്താല്‍
രാജ്യത്തിന് ഒളിമ്പക്സില്‍ മെഡലുകള്‍ ഏറെ നേടാമെന്ന് ഒളിമ്പ്യന്‍ പി.ടി. ഉഷ. ഗ്രാമങ്ങളില്‍നിന്ന് കായിക പ്രതിഭകളെ കണ്െടത്തി പരിശീലിപ്പിക്കുന്നില്ല. അര്‍ഹമായ
പ്രോത്സാഹനവും നല്‍കുന്നില്ലെന്ന് ഉഷ കൂട്ടിച്ചേര്‍ത്തു. പള്ളിക്കടവില്‍
ഗ്രാമസേവാസംഘം സ്പോര്‍ട്സ് അക്കാദമിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു
ഉഷ.
ഗ്രാമങ്ങളില്‍ ജനങ്ങള്‍ ഒത്തൊരുമിച്ച് കായിക അക്കാദമിയുണ്ടാകുന്നത് ശ്രമകരമാണ്. ഇത്
സംഘടിപ്പിക്കുന്നത് അഭിനന്ദനാര്‍ഹമാണെന്ന് പി.ടി. ഉഷ പറഞ്ഞു.
ഒളിമ്പിക്സില്‍ ഇനിയും നേട്ടങ്ങളുണ്ടാക്കാനാണ് തന്റെ പേരില്‍ കായിക
അക്കാദമിയുണ്ടാക്കിയത്. ഗ്രാമസേവാസംഘത്തിന്റെ അക്കാദമിയിലെ കുട്ടികള്‍ക്ക് തന്റെ
അക്കാദമിയില്‍ പരിശീലനം നല്‍കാന്‍ തയാറാണെന്ന് ഉഷ വാഗ്ദാനം ചെയ്തു.
കെ.വി. അബ്ദുള്‍ ഖാദര്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. പി.ടി. ഉഷയുടെ ഭര്‍ത്താവും
കബഡിതാരവുമായ ഒളിമ്പ്യന്‍ ശ്രീനിവാസന്‍, ജില്ലാ കളക്ടര്‍ പി.എം. ഫ്രാന്‍സിസ്,
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശുഭാ സുനില്‍, ജില്ലാ പഞ്ചായത്തംഗം സി.എം. നൌഷാദ്
എന്നിവര്‍ പ്രസംഗിച്ചു. സി.എസ്. രാജേഷ് സ്വാഗതം പറഞ്ഞു.
ദേശീയപാതയിലെ ഏത്തായ് സെന്ററില്‍നിന്ന് ഒളിമ്പ്യന്‍മാരായ പി.ടി. ഉഷ, ശ്രീനിവാസന്‍
എന്നിവരെ തുറന്ന ജീപ്പില്‍ ആനയിച്ച് 300 കായിക പ്രതികളുടെ അകമ്പടിയോടെയാണ്
ഉദ്ഘാടനത്തിന് കൊണ്ടുവന്നത്. വൈകീട്ട് മൂന്നിന് സമ്മാനദാനവിതരണവും അഞ്ചിന്
സാംസ്കാരിക സമ്മേളനവും തുടര്‍ന്ന് കലാവിരുന്നുമുണ്ടായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.