ചാവക്കാട്:
കടപ്പുറം ഗ്രാമ പഞ്ചായത്തിലെ ആയുര്‍വ്വേദ
ഡിസ്പന്‍സറിയില്‍ നിന്നും അര ലക്ഷ രൂപയുടെ മരുന്നുകളും ഫര്‍ണീച്ചറുകളും
പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ കടത്തിക്കൊണ്ടു പോകാന്‍
ശ്രമിച്ച സംഭവം പ്രതിഷേധാര്‍ഹമാണെന്ന് എസ്.ഡി.പി.ഐ കടപ്പുറം പഞ്ചായത്ത് കമ്മറ്റി
യോഗം അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ചേര്‍ന്ന്
വ്യക്തിപരമായ നേട്ടത്തിന് വേണ്ടി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ തകര്‍ക്കാന്‍
ശ്രമിക്കുകയാണെന്നും അഞ്ചങ്ങാടിയിലെ ആയുര്‍വ്വേദ ഡിസ്പന്‍സറിയില്‍ നിന്നും
മരുന്നുകളും ഫര്‍ണീച്ചറുകളും മറ്റു ഡിസ്പന്‍സറികളിലേക്ക് മാറ്റാന്‍
അനുവദിക്കില്ലെന്നും യോഗം മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റ് ഇബ്രാഹിം പുളിക്കല്‍
അധ്യക്ഷത വഹിച്ചു. മനാഫ് ചാലില്‍, മധു മുനക്കകടവ്, ഖലീല്‍ ബ്ളാങ്ങാട് സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.