പേജുകള്‍‌

2013, ഏപ്രിൽ 20, ശനിയാഴ്‌ച

നിയന്ത്രണംവിട്ട സ്വകാര്യബസ് കെഎസ്ആര്‍ടിസി ബസിലിടിച്ചശേഷം പള്ളിമതിലില്‍ ഇടിച്ചുകയറി


ചാവക്കാട്: നിയന്ത്രണംവിട്ട സ്വകാര്യബസ് കെഎസ്ആര്‍ടിസി ബസിലിടിച്ചശേഷം പള്ളിമതിലില്‍ ഇടിച്ചുകയറി. അഞ്ചുപേര്‍ക്ക് നിസാര പരിക്കേറ്റു. ഇന്നലെ രാവിലെ ആറരയോടെ മണത്തല പള്ളിക്കുമുമ്പിലായിരുന്നു അപകടം.


കെഎസ്ആര്‍ടിസി ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ മണത്തലയില്‍വച്ച് കെഎംടി എന്ന സ്വകാര്യബസാണ് കെഎസ്ആര്‍ടിസിയിലിടിച്ചത്. ഇതില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. 

കുറെ ദൂരം കെഎസ്ആര്‍ടിസി ബസിനോട് മത്സരിക്കുകയായിരുന്നു സ്വകാര്യ ബസെന്ന് യാത്രക്കാര്‍ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്കി. ചാവക്കാട് സിഐ കെ.ജി. സുരേഷ്, എസ്ഐ എം.കെ. ഷാജി എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് എത്തി ബസ് ക്രെയിന്‍ ഉപയോഗിച്ച് നീക്കംചെയ്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.