പേജുകള്‍‌

2013, ഏപ്രിൽ 26, വെള്ളിയാഴ്‌ച

സ്വകാര്യ ബസ്സും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്കേറ്റു

ഗുരുവായൂര്‍: സ്വകാര്യ ബസ്സും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ കണ്ടാണശ്ശേരി മൈത്രി ബസ് സ്റ്റോപ്പിനു സമീപമുണ്ടായ അപകടത്തില്‍ ഓട്ടോഡ്രൈവര്‍ ഗുരുവായൂര്‍ നെന്‍മിനി കല്ലായി രഘു (40), ചാവക്കാട് അറക്കപ്പറമ്പില്‍ റാഷിദ് (19), കക്കാട്ട് സത്യന്‍ (39),
പള്ളാറ രാജു (40), തമിഴ്‌നാട് സേലം സ്വദേശികളായ പ്രഭാകരന്‍ (35), ശിവരാജന്‍ (40), ഭാര്യ ചിത്ര (35), സരസ്വതി (35), തങ്കന്‍ (40), ശരത്കുമാര്‍ (35), ശിവകുമാര്‍ (40), മണി (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെല്ലാം ഗുഡ്‌സ് ഓട്ടോയില്‍ യാത്ര ചെയ്തിരുന്നവരാണ്. നിര്‍മ്മാണത്തൊഴിലാളികളായ ഇവര്‍ പണിസ്ഥലത്തേക്ക് പോവുകയായിരുന്നു. ഗുരുവായൂരില്‍നിന്നും തൃശ്ശൂരിലേക്ക് പോയിരുന്ന ബസ് ഓട്ടോയെ മറികടക്കുന്നതിനിടെയാണ് അപകടം. സാരമായി പരിക്കേറ്റ റാഷിദിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ കുന്നംകുളത്തെ സ്വകാര്യ ആസ്​പത്രിയിലും പ്രവേശിപ്പിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.