ചാവക്കാട്: നഗരസഭാധ്യക്ഷനായിരിക്കെ കൊല്ലപ്പെട്ട കെ.പി. വത്സലന്റെ ഒാര്‍മയ്ക്കായി
നടത്തുന്ന വാര്‍ഷികദിനാചരണം 16നു വിപുലമായ പരിപാടികളോടെ നടത്തുമെന്ന് ഏരിയ
സെക്രട്ടറി എം. കൃഷ്ണദാസ് അറിയിച്ചു. വത്സലന്‍ കുത്തേറ്റു മരിച്ച അകലാട്
ഒറ്റയിനിയില്‍ രാവിലെ എട്ടിനു പുഷ്പാര്‍ച്ചന നടത്തും.
8.30നു നടക്കുന്ന അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്‍
ഉദ്ഘാടനം ചെയ്യും. വൈകിട്ടു ചാവക്കാട്ട് ബഹുജനറാലിയും പൊതുയോഗവും നടക്കും. സിപിഎം
സംസ്ഥാന കമ്മിറ്റി അംഗം പി. ശ്രീരാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. എല്ലാ
ബ്രാഞ്ചുകളിലും അന്നേദിവസം പ്രഭാതഭേരിയും പുഷ്പാര്‍ച്ചനയും ഉണ്ടാകും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.