കെ എം അക് ബര്‍
ചാവക്കാട്: കെ പി വല്‍സലന്‍ സ്മാരക ഫുട്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി. കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ വി അബ്ദുള്‍ ഹമീദ് അധ്യക്ഷത വഹിച്ചു. കെ എ സതീരത്നം, മാലിക്കുളം അബ്ബാസ്എം ആര്‍ രാധാകൃഷ്ണന്‍, കെ എച്ച് അബ്ദുള്‍ കലാം, കെ വി രവീന്ദ്രന്‍, എന്‍ കെ അക്ബര്‍, എ എച്ച് അക്ബര്‍, എം ബി പ്രസന്നന്‍, കെ ടി ഭരതന്‍ സംസാരിച്ചു.
ഉദ്ഘാടന മല്‍സരത്തില്‍ പ്രചര ചാവക്കാട് ഏകപക്ഷീയമായ ഒരു ഗോളിന് ചലഞ്ചേഴ്സ് മൂളിപറമ്പിനെ തോല്‍പ്പിച്ചു. ഇന്നത്തെ മല്‍സരത്തില്‍ വൈറ്റ് ലീഫ് തൃപ്രയാറും കേളി പേരാംമംഗലവും ഏറ്റുമുട്ടും. ചാവക്കാട് സ്റ്റേഡിയം ഗ്രൌണ്ടില്‍ വൈകീട്ട് അഞ്ചിനാണ് മല്‍സരം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.