ചാവക്കാട്: ഒരുമനയൂര്‍ തങ്ങള്‍പടിയില്‍ സ്വകാര്യ
വ്യക്തി പാടം നികത്തുന്നത് നാട്ടുകാര്‍ തടഞ്ഞു. ഒരുമനയൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ്
തങ്ങള്‍പടി കോടയില്‍ സ്കൂളിനടുത്തെ ഒരു ഏക്കറോളം വരുന്ന പാടമാണ് സ്വകാര്യ വ്യക്തി
ചരല്‍ ഉപയോഗിച്ച് നികത്താന്‍ ശ്രമിച്ചത്.
ഇന്നലെ ഉച്ചക്കാണ് സംഭവം. വിവരമറിഞ്ഞ്
സ്ഥലത്തെത്തിയ നാട്ടുകാര്‍ പാടം നികത്തുന്നത് തടയുകയായിരുന്നു. കേരള കര്‍ഷക സംഘം
യൂനിറ്റ് സെക്രട്ടറി എ പി ഇബ്രാഹിം, കര്‍ഷക തൊഴിലാളി യൂനിയന്‍ പഞ്ചായത്ത് സെക്രട്ടറി
വി കെ ചന്ദ്രന്‍, അനൂപ് നേതൃത്വം നല്‍കി.
ഈ സമരത്തിന് ഐക്യ ദാര്ട്യം പ്രക്യാപിക്കുന്നു.പക്ഷെ,സംഭവം കലങ്ങി തെളിയുന്നതിനു മുന്പേ അവരുമായി രഹസ്യ ദാരണ നടത്തി പണവും പിടുങ്ങി സമര മുഗത്ത് നിന്നും പിന്മാറുന്ന രീതി തുടരുമോ ആവോ ഈ സഗാക്കള്‍.
മറുപടിഇല്ലാതാക്കൂമുഹാസില് മുബാറക്ക് ഒരുമനയൂര്‍